സ്‌നേഹത്തിലായിരിക്കുക എന്ന ആശയത്തോട് വീണ്ടും ഞാന്‍ സ്‌നേഹത്തിലായത് ആ ചിത്രം കണ്ടപ്പോഴായിരുന്നു; അല്‍ഫോന്‍സ് പുത്രനെ കുറിച്ച് സുധ കൊങ്കര

180

ആരാധകർ ഏറെയുള്ള സംവിധായകനാണ് അൽഫോൻസ് പുത്രൻ. അൽഫോൻസ് ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ചിലതൊക്കെ വിവാദത്തിലുംപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെട്ടു. ഇത് കണ്ടതോടെ സിനിമാപ്രേമികളും തളർന്നുപോയി.

Advertisements

താൻ സിനിമാ സംവിധാനം അവസാനിപ്പിക്കുകയാണെന്നും ആരോഗ്യപരമായ കാരണങ്ങളാണ് പിന്നിലെന്നുമായിരുന്നു അൽഫോൻസിൻറെ കുറിപ്പ്. ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ ഉണ്ടെന്ന് താൻ തന്നെ കണ്ടെത്തിയിരിക്കുകയാണെന്നും അൽഫോൻസ് പറഞ്ഞിരുന്നു.

പിന്നാലെ ഇദ്ദേഹം തന്നെ ഈ പോസ്റ്റ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. ഇപ്പോൾ അൽഫോൻസിനെ സംബോധന ചെയ്തുകൊണ്ട് തമിഴ് സംവിധായിക സുധ കൊങ്കര എഴുതിയിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

also read
മോഹന്‍ലാലിനൊപ്പം സ്വപ്‌ന തുടക്കം! അമ്മയുടെ വഴിയേ കല്യാണിയും; മലയാള സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ ഒരുങ്ങി ബിന്ദു പണിക്കരുടെ മകള്‍
‘പ്രിയ അൽഫോൻസ് പുത്രൻ, നിങ്ങളുടെ സിനിമ ഞാൻ മിസ് ചെയ്യാൻ പോവുകയാണ്. എൻറെ എക്കാലത്തെയും പ്രിയ ചിത്രമാണ് പ്രേമം. ഏറ്റവും താഴ്ന്ന നിലയിലുള്ളപ്പോൾ എന്നെ സജീവമാക്കിയത് ആ ചിത്രമാണ്. തുടർച്ചയായി അത് കണ്ടിരിക്കാൻ എനിക്കാവും. സ്‌നേഹത്തിലായിരിക്കുക എന്ന ആശയത്തോട് വീണ്ടും ഞാൻ സ്‌നേഹത്തിലായത് ആ ചിത്രം കണ്ടപ്പോഴായിരുന്നു. ഏത് രൂപത്തിലും സർഗാത്മകത തുടരുക. ഞാൻ അത് സ്വീകരിക്കും’, സുധ കൊങ്കര കുറിച്ചു. സുധ കൊങ്കര പങ്കുവെച്ച പോസ്റ്റ് നിമിഷന്നേരം കൊണ്ടാണ് വൈറൽ ആയത്.

Advertisement