ഒന്നിന് പുറകെ ഓരോ സിനിമ നടന്‍ വിജയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വന്‍ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.
ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ് ചിത്രം. ഇതിനോടകം ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 200 കോടി എന്ന മാജിക് സംഖ്യ കടന്നെന്നാണ് വിവരങ്ങള്‍. ഇതോടെ സകല റെക്കോര്‍ഡും ഭേദിക്കുമെന്ന് ഉറപ്പാക്കിയ ചിത്രം തമിഴ് നാട്ടില്‍ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുകയാണ്.
എന്നാല്‍ ചിത്രം തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വന്‍ നേട്ടമാണ് കൊയ്തിരിക്കുന്നത്. ലിയോയുടെ കളക്ഷന്‍ റെക്കോര്‍ഡ് ചരിത്രത്തിലെ തന്നെ മികച്ച നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. റിലീസിനെത്തിയ തിയറ്ററുകളുടെ എണ്ണത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് ലിയോയുടെ പേരിലാണ്, ഒപ്പം ഒരു ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ടും തകര്‍ക്കപ്പെട്ട് കഴിഞ്ഞു.
ALSO READ- ലിയോ ആരാണെന്ന് പ്രേക്ഷകരും ആന്റണി ദാസും അറിയുന്നത് പലവിധം! സിനിമയ്ക്ക് ലോകമെമ്പാടും മൂന്ന് ക്ലൈമാക്‌സുകള്‍; ബ്രില്യന്‍സ് ആണോ എന്ന് ചോദ്യം
വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് നേട്ടവും ഇതിനിടെ ലിയോ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ ഔദ്യോഗിക റിപ്പോര്‍ട്ടു പ്രകാരം 461 കോടി രൂപയാണ് ദളപതി വിജയ്‌യുടെ ലിയോ ആകെ കളക്ഷന്‍ നേടിയിരിക്കുന്നത്.
ഈ ഒരു നേട്ടം വെറും ഏഴ് ദിവസംകൊണ്ടാണ് ലിയോ കൈക്കലാക്കിയത്. ഇതും തമിഴകത്ത് റെക്കോര്‍ഡാണ് എന്നും ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. അതേസമയം, ഇനിയും ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വിശദമാകാന്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.
എങ്കിലും ചിത്രം തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ലിയോയുടെ റിലീസ് ചെയ്തത് ഒക്ടോബര്‍ 19നായിരുന്നു. പിന്നാലെ ലിയോ കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. തെലുങ്കിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
വിജയ്‌യുടെ നായികയായി തൃഷ എത്തിയ ലിയോയില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.