ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.
ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. ഇതിനോടകം 500 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ചിത്രത്തിന് 50 കോടിയിലേറെ രൂപയാണ് കളക്ഷനായി ലഭിച്ചത്.വെറും ഒരാഴ്ച കൊണ്ടാണ് ലിയോ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്.
ഇതിനിടെ ചിത്രം കണ്ട് പ്രേക്ഷകര്‍ക്ക് പല സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു. ഇതിനൊക്കെ ഉത്തരം നല്‍കാന്‍ താന്‍ നേരിട്ട് വരുന്നുണ്ട് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു പുതിയ വെളിപ്പെടുത്തലാണ് സിനിമയെ സംബന്ധിച്ച് ലേകമെമ്പാട് നിന്നും വരുന്നത്.
യഥാര്‍ത്ഥത്തില്‍ ലിയോ സിനിമയ്ക്ക് മൂന്ന് ക്ലൈമാക്‌സി ഉണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലേകമെമ്പാടും റിലീസായ ചിത്രത്തിന് ഓരോ രാജ്യത്തും വ്യത്യസ്തമായ ക്ലൈമാക്‌സ് ഉണ്ടെന്നാണ് വിവരം.
ലിയോ സിനിമയില്‍ ലിയോ, പാര്‍ത്ഥിപന്‍ എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. താന്‍ ലിയോ ആണെന്ന് പാര്‍ത്ഥിപന്‍ വെളിപ്പെടുത്തുന്ന ഭാഗങ്ങള്‍ പല തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുകയാണ്.
ALSO READ- വെറും 17500 ; സൂര്യ ധരിച്ച ടീഷര്‍ട്ടിന്റെ വില കേട്ട് ആരാധകരുടെ കിളി പോയി
ഇത്തരത്തിലെ ഒരു ക്ലൈമാക്‌സില്‍ സഞ്ജയ് ദത്ത് അവതരിപ്പിച്ച ആന്റണി ദാസ് പാര്‍ത്ഥി ലിയോ ആണെന്ന് മനസിലാക്കുന്നില്ല എന്നാണ് കാണിക്കുന്നത്. അറ്റ്‌ലാന്റയില്‍ വെച്ച് ലിയോ കണ്ട പ്രേക്ഷകരാണ് ഈ വേര്‍ഷനെ പറ്റി പറഞ്ഞിരിക്കുന്നത്. ഒമാനിലും ഈ വേര്‍ഷനാണ് കാണിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
ഒരു വേര്‍ഷനില്‍, മരിക്കുന്നതിന് മുമ്പ് ആന്റണി ദാസിനോട് താന്‍ ലിയോ ആണെന്ന് പാര്‍ത്ഥിപന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ അത് അറിയുന്നത് ഹെരോള്‍ഡ് ദാസിനൊപ്പമുള്ള ഫൈറ്റിന് ശേഷമാണ്. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന വേര്‍ഷനിലാണ് ഈ ക്ലൈമാക്സുള്ളത്.
മൂന്നാമത്തെ വേര്‍ഷനിലാകട്ടെ, ആന്റണി ദാസിനോട് താന്‍ ലിയോ ആണെന്ന് പാര്‍ത്ഥി വെളിപ്പെടുത്തുമ്പോള്‍ തന്നെ പ്രേക്ഷകരും അത് കാണുകയാണ്. അതിനാല്‍ ഹെരോള്‍ഡ് ദാസിനെ കാണാന്‍ പോവുമ്പോള്‍ തന്നെ ഇത് ലിയോ ആണെന്ന് പ്രേക്ഷകര്‍ക്കും അറിയാമെന്നുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
അതേസമം, ഒരേ ചിത്രത്തിന് തന്നെ വിവിധ തിയറ്ററുകളില്‍ എന്തുകൊണ്ടാണ് ഇങ്ങനെ പല വേര്‍ഷനെന്നും ഇനി ഇത് ഡയറക്ടര്‍ ബ്രില്യന്‍സ് എന്തെങ്കിലും ആണോ എന്നാണ് ലോകേഷിനോട് പ്രേക്ഷകര്‍ ചോദിക്കുന്നത്.
അതേസമയം, ഇത്തരത്തിലെ മാറ്റം സെന്‍സറിങ്ങിലെ പ്രശ്നം കൊണ്ടാണ് ക്ലൈമാക്സിന് വ്യത്യാസം വന്നതെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാല്‍ പാര്‍ത്ഥി ലിയോ ആണെന്ന് വെളിപ്പെടുത്തുന്നതില്‍ എന്താണ് സെന്‍സറിങ് പ്രശ്നമെന്നും പലര്‍ക്കും ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നത്.