വെറും 17500 ; സൂര്യ ധരിച്ച ടീഷര്‍ട്ടിന്റെ വില കേട്ട് ആരാധകരുടെ കിളി പോയി

131

സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന വാച്ചും ഡ്രസ്സെല്ലാം ആരാധകർ ശ്രദ്ധിക്കാറുണ്ട്. ഇതിൽ ചിലതിന്റെ വില തപ്പി ആരാധകർ പോവാറും ഉണ്ട്. എന്നാൽ പല സാധനങ്ങളുടെ വില ആരാധകരെ ശരിക്കും ഞെട്ടിക്കും. പൊതുവേ അല്പം വില കൂടിയ വാച്ചും ഡ്രസ്സും ഒക്കെയാണ് സിനിമ താരങ്ങൾ ധരിക്കാർ. ഇപ്പോഴിതാ തമിഴ് നടൻ സൂര്യ ധരിച്ച ഒരു ടീഷർട്ടിന്റെ വിലകേട്ട് ആരാധകരുടെ കിളി പോയി എന്ന് തന്നെ പറയാം. 

17500 ആണ് ഇതിൻറെ വില. കാർത്തിക് സിനിമയിൽ എത്തിയതിന്റെ 25 വാർഷിക ആഘോഷവും നടന്റെ പുതിയ ചിത്രമായ ജപ്പാന്റെ ഓഡിയോ ലോഞ്ചും ഒരേ വേദിയിൽ വച്ചാണ് നടന്നത്. ഇവിടെയാണ് കിടിലൻ ടീഷർട്ട് ധരിച്ചുകൊണ്ട് സൂര്യ എത്തിയത്. ഒറ്റനോട്ടത്തിൽ ഒരു ചെറിയ പൈസയുടെ ടീഷർട്ട് ആണ് ഇത് എന്ന് തോന്നിപ്പോകും, എന്നാൽ അങ്ങനെയല്ല.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ഇത് തന്നെയാണ്. ഇതേക്കുറിച്ചുള്ള ട്രോളും സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. ഫ്രെഡ് പെറി ബ്രാന്റിന്റെ ബ്ലാക്ക് ആന്റ്‌ഗ്രേ വെർട്ടിക്കൽ സ്ട്രിപ്പഡ് കോട്ടൻ കാഷ്വൽ ഷർട്ട് ആണ് സൂര്യ ധരിച്ചിരിയ്ക്കുന്നത്. ഓൺലൈനിൽ ഈ ഷർട്ടിന്റെ വില പതിനേഴായിരത്തി അഞ്ഞൂറ് രൂപയാണ്. എന്താണ് ഈ ഷർട്ടിന് ഇത്രയും വില എന്ന് ചോദിച്ചാൽ, അതാണ് ബ്രാന്റ് എന്ന് പറയാനേ നിവൃത്തിയുള്ളൂ.

also read
സീരിയല്‍ നടി രജ്ഞുഷ മേനോന്‍ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍
അതേസമയം ആരാധകർ ഏറെയുള്ള നടനാണ് സൂര്യ. അന്നും ഇന്നും അഭിനയത്തിൽ തിളങ്ങി നിൽക്കുകയാണ് ഈ നടൻ. ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ വേറിട്ട കഥാപാത്രങ്ങൾ ആണ് സൂര്യ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

Advertisement