രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് ; സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് അശ്വതി

777

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് എതിരെ വിമർശനം ശക്തമാവുന്നു. എന്നാൽ ഇതിനിടെ സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്തുകൊണ്ട് സഹപ്രവർത്തകരും രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് നടി അശ്വതി പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

Advertisements

ഒരു നല്ല മനുഷ്യൻ … ഒരു നല്ല മനുഷ്യ സ്‌നേഹി … അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ … രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് … തന്റെ പ്രവർത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം അശ്വതി കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെച്ചത്. ആദ്യം മാധ്യമ പ്രവർത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളിൽ വയ്ക്കാൻ ശ്രമിച്ചു.

ഒടുവിൽ മാധ്യമപ്രവർത്തക കൈ തട്ടി മാറ്റി. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.

also readഇന്ന് തിരുവനന്തപുരത്താണെങ്കില്‍ നാളെ തൃശ്ശൂരില്‍ കാണാം, അവന്‍ സ്വന്തം ജീവിതം നോക്കാതെ പിന്നാലെ നടക്കുകയാണ് ; തന്റെ ആരാധകനെ കുറിച്ച് അനുമോള്‍

Advertisement