അടുത്തിടെ തിയ്യറ്ററുകളിലെത്തിയ ചിത്രമാണ് ലിയോ. എത്രയൊക്കെ തഴയപ്പെട്ടാലും മിന്നിത്തിളങ്ങാന്‍ ഉള്ളത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും എന്നു പറയുന്നത് പോലെയാണ് വിജയ് നായകനായി എത്തിയ ലിയോ സിനിമ. ഒരു സിനിമയെ തകര്‍ക്കാന്‍ ചിലര്‍ കച്ചക്കെട്ടി ഇറങ്ങിയെങ്കിലും എതിരാളികളെ നിഷ്പ്രഭമാക്കാന്‍ ഒരു താരത്തിന് സാധിച്ചെങ്കില്‍ അത് സാക്ഷാല്‍ ഇളയ ദളപതിക്ക് മാത്രമേ സാധിക്കു.
ശത്രുക്കളുടെ കുപ്രചാരണങ്ങള്‍ക്ക് മറുപടി നല്കിക്കൊണ്ട് ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. ഇതിനോടകം 461കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. വെറും ഒരാഴ്ച കൊണ്ടാണ് ലിയോ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. അതേസമയം , ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ലിയോയുടെ സെക്കന്‍ഡ് ഹാഫ് ലാഗാണെന്നായിരുന്നു പലരും റിവ്യൂകളില്‍ പറഞ്ഞതെന്നും അത്തരത്തിലുള്ള വിമര്‍ശനങ്ങളെല്ലാം താന്‍ അംഗീകരിക്കുന്നുവെന്നും തന്റെ ജോലി അതോടെ കഴിഞ്ഞുവെന്നും ലോകേഷ് പറയുന്നു.
Also Read: കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല; രക്ഷാ രാജ്
താന്‍ ചിത്രത്തെ കുറിച്ചുള്ള എല്ലാ റെസ്‌പോണ്‍സും ശ്രദ്ധിച്ചിട്ടുണ്ട്. സിനിമ ഇഷ്ടമായി എന്നുപറയുന്നവരുമുണ്ടെന്നും ലോകേഷ് പറയുന്നു. അതേസമയം ലിയോക്ക് സമ്മിശ്ര പ്രതികരണം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിട്ടില്ലെന്നും ദുര്‍ബലമായി എഴുതപ്പെട്ട കഥാപാത്രങ്ങളാണ് ചിത്രത്തിന് തിരിച്ചടിയായതെന്നാണ് പറയുന്നതെന്നും നിര്‍മ്മാതാവ് ലളിത് കുമാറും അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.