നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.
മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി.
അടുത്തിടെ അയര്‍ലണ്ടില്‍ ഒരു പരിപാടിയില്‍ ഹണി റോസ് അതിഥിയായി എത്തിയിരുന്നു. അന്ന് അവിടുത്തെ ഗതാഗത മന്ത്രി ഹണിക്കൊപ്പം ഒരു സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇപ്പോഴിതാ ആ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്.
അയര്‍ലണ്ടിലെ മന്ത്രിക്കൊപ്പം എടുത്ത സെല്‍ഫി തനിക്ക് ഒരു പോലെ സന്തോഷവും ഭയവും തോന്നിയ നിമിഷമായിരുന്നു. അയര്‍ലണ്ടിലെ മൈന്‍ഡ് എന്ന എന്‍ജിഓ സംഘടനയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അവിടുത്തെ മലയാളികളെല്ലാം പങ്കെടുത്തിരുന്നുവെന്നും മന്ത്രി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ താനും ഷെയര്‍ ചെയ്തിരുന്നുവെന്നും ഹണി റോസ് പറയുന്നു.
Also Read: കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല; രക്ഷാ രാജ്
ആ ഫോട്ടോക്ക് താഴെ ഒത്തിരിയേറെ കമന്റുകളാണ് വന്നത്. അതൊക്കെ വായിച്ചപ്പോള്‍ ചിരി വന്നു. ജാക്കേട്ടാ സുഖമാണോ എന്നൊക്കെയായിരുന്നു കമന്റുകളെന്നും അദ്ദേഹം എങ്ങാനും കമന്റുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്ത് വായിക്കുമോ എന്ന് താന്‍ പേടിച്ചിരുന്നുവെന്നും ഹണി റോസ് പറയുന്നു.