മലയാള സിനിമയിലെ എക്കാലത്തെയും റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളില്‍ ഒന്നാണ് റാംജി റാവു സ്പീക്കിങ്. കോമഡി നിറഞ്ഞ ഈ ചിത്രത്തില്‍ ഇന്നസെന്റ്, സായ് കുമാര്‍, മുകേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഈ ചിത്രത്തിലെ മിക്ക ഡയലോഗുകളും ശ്രദ്ധനേടിയിട്ടുണ്ട്. അതില്‍ ഒന്നാണ് കമ്പിളിപ്പുതപ്പ്. കമ്പിളിപ്പുതപ്പിന് വേണ്ടി തൊണ്ട കീറി സംസാരിക്കുന്ന മേട്രനും അത് കേള്‍ക്കാത്ത പോലെ അഭിനയിക്കുന്ന ഗോപാലകൃഷ്ണനും ഇന്നും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുകയാണ്.
മേട്രന് എന്ന കഥാപാത്രത്തെ ഹിറ്റാക്കിത്തീര്ത്ത കലാകാരിയാണ് അമൃതം ഗോപിനാഥ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം റാംജി റാവു സ്പീക്കിങ് ചിത്രത്തിലെ ആ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് അമൃതം. ഡാന്‍സ് ടീച്ചറായിട്ടാണ് അമൃതം സിനിമയിലേക്ക് എത്തിയത്.
പല താരങ്ങളുടെയും മക്കളെ ഡാന്‍സ് പഠിപ്പിച്ചത് അമൃതമായിരുന്നു. അത്തരത്തില്‍ ഫാസിലുമായി അമൃതത്തിന് ബന്ധമുണ്ടായിരുന്നു അങ്ങനെയാണ് ഫാസിലിന്റെ സുഹൃത്തായ സിദ്ധിഖ് ലാലിന്റെ റാംജി റാവു സ്പീക്കിങ് ചിത്രത്തിലെത്തുന്നത്.
ആലപി അഷ്റഫാണ് ചിത്രത്തില്‍ അങ്ങനെയൊരു റോളുണ്ട്, ചെയ്യുന്നോ എന്ന് ചോദിച്ചത്. പക്ഷേ ആ സീന്‍ കട്ട് ചെയ്യില്ലെന്ന് ഉറപ്പ് തരുവാണെങ്കില്‍ മാത്രമേ അഭിനയിക്കുവുള്ളൂവെന്ന് താന്‍ പറഞ്ഞുവെന്നും അങ്ങനെ സെറ്റിലെത്തിയപ്പോള്‍ മേക്കപ്പൊന്നുമില്ലാതെ താന്‍ ഇട്ട വസ്ത്രത്തില്‍ തന്നെയാണ് അഭിനയിച്ചതെന്നും അമൃതം പറയുന്നു.
Also Read: കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല; രക്ഷാ രാജ്
തനിക്കൊപ്പം ആ സീനില്‍ സുകുമാരി ചേച്ചിയുണ്ടായിരുന്നു. ആ രംഗം സിനിമയില്‍ ഉണ്ടാവുമോ എന്ന് പോലും തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും എന്നാല്‍ അത് വന്‍ ഹിറ്റായി എന്നും താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ സിദ്ദിഖ് സാര്‍ പിന്നെ ഒരു ചിത്രത്തിലേക്കും തന്നെ വിളിച്ചില്ലെന്നും അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ കമ്പിളിപ്പുതപ്പ് പോലെ ഒരു സീനിലെ ചേച്ചിയെ വിളിക്കൂവെന്നും ഇല്ലെങ്കില്‍ ചിത്രത്തിന്റെ ഹൈപ്പ് നഷ്ടമാകുമെന്നും പറഞ്ഞുവെന്നും അമൃതം പറയുന്നു.