‘രണ്ടുപേര്‍ക്കു പറക്കാന്‍ ഒരു ചിറക് മതിയെന്നറിഞ്ഞിട്ട് 24 വര്‍ഷങ്ങള്‍’; പ്രണയാര്‍ദ്രമായ കുറിപ്പുമായി ഷാജു ശ്രീധര്‍; ആശംസകളുമായി ആരാധകര്‍

131

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലെത്തി വര്‍ഷങ്ങളായി അഭിനയരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ഷാജു ശ്രീധര്‍.

സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേര്‍ത്തുവച്ച് കലാകാരന്‍ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. മുന്‍ സിനിമാ-സീരിയല്‍ താരം ചാന്ദ്‌നിയെ ആണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.സിനിമകളിലും സീരിയലുകളിലും തിളങ്ങിയ ചാന്ദിനി വിവാഹ ശേഷം പിന്നീട് അഭിനയം വിട്ട് നൃത്തത്തിലേക്കും ഒപ്പം കുടുംബകാര്യങ്ങളിലേക്കും ശ്രദ്ധിക്കുകയായിരുന്നു താരം. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുമുണ്ട്.

Advertisements

മക്കളായ നന്ദനയും നീലാഞ്ജനയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കലാകുടുംബം ആയതിനാല്‍ തന്നെ മ്യൂസിക്ക് ആല്‍ബങ്ങളിലും സിനിമയിലും റീല്‍സിലുമൊക്കെയായി മക്കള്‍ തിളങ്ങുകയാണ്. നന്ദനയ്ക്കും നീലാഞ്ജനയ്ക്കുമൊപ്പമായി ഷാജുവും റീല്‍സ് വീഡിയോകള്‍ ചെയ്യാറുണ്ട്.

ALSO READ- ഒരേ മനസിനൊപ്പം, ഒരേ നിറമുള്ള വസ്ത്രവും! ദിലീപിന്റെ പിറന്നാള്‍ തിളക്കമുള്ളതാക്കി കാവ്യ മാധവന്‍; ഏറ്റെടുത്ത് ആരാധകര്‍

സുനി എന്നാണ് ഷാജു ചാന്ദ്നിയെ വിളിക്കുന്നത്. ഇപ്പോഴിതാ ഷാജു പങ്കുവെച്ച ചാന്ദിനിക്കൊപ്പമുള്ള ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 24ാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷവുമായാണ് ഷാജു കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

വെഡ്ഡിംഗ് ആനിവേഴ്സറി ദിനത്തിലെ താരത്തിന്റെ കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. പ്രണയിച്ച് വിവാഹിതരായിട്ട് 24 വര്‍ഷമായതിന്റെ സന്തോഷം പങ്കിടുകയാണ് ഷാജു.

ഇരുവകും കഴുത്തില്‍ മുല്ലപ്പൂമാലയിട്ട് നില്‍ക്കുന്ന ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. ‘രണ്ടുപേര്‍ക്കും പറക്കാന്‍ ഒരു ചിറക് മതിയെന്നറിഞ്ഞിട്ട് ഇന്നേക്ക് 24 വര്‍ഷങ്ങള്‍’ എന്നായിരുന്നു ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷന്‍. താരങ്ങള്‍ക്ക് അഭിനന്ദനവും ആശംസയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അമല പോളിന്റെ പുതിയ വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

Advertisement