ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണന്‍. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്‍ വിവാഹം കഴിച്ചിരിക്കുന്നത്.
അതേ സമയം ആരാധകര്‍ക്ക് ഇടയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണിന്റേയും സീരിയല്‍ താരം ടോഷ് ക്രിസ്റ്റിയുടേയും വിവഹം തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും.
ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു ആണ്‍ കുഞ്ഞും പിറന്നിരുന്നു.
ഇപ്പോഴിതാ, ചന്ദ്ര ലക്ഷ്മണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
തങ്ങളുടെ പൊന്നോമനയുടെ ആദ്യത്തെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നാണ് ചന്ഗ്ര എത്തിയിരിക്കുന്നത്. ‘ഞങ്ങളുടെ ജീവിതത്തില്‍ ഈ അത്ഭുതം സംഭവിച്ചിട്ട് ഒരുവര്‍ഷമായി. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ.’-എന്നാണ് മകന് താരം ആശംസ അറിയിക്കുന്നത്.
‘എന്റെ കൈകളില്‍ അവനെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായി. അവന്റെ വളര്‍ച്ചയിലെ ഓരോ കാര്യങ്ങളും അവന്റെ മമ്മയെന്ന നിലയില്‍ അനുഗ്രഹവും ബഹുമതിയുമാണ്. ഇതിലും കൂടുതലായി ഞങ്ങള്‍ക്ക് ചോദിക്കാനൊന്നുമില്ല. ഇത്രയും നല്ലൊരു മകനെ നല്‍കി അനുഗ്രഹിച്ച ദൈവത്തോട് നന്ദി പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അവനേയും ചേര്‍ക്കുക’- എന്നാണ് ചന്ദ്ര ലക്ഷ്മണ ആരാധകര്‍ക്കായി കുറിച്ച കുറിപ്പില്‍ പറയുന്നത്.
അതേസമയം, വ്യത്യസ്ത മതക്കാരാണെങ്കകിലും അതൊന്നും വിവാഹജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് ചന്ദ്രയും ടോഷും മുന്‍പും പറഞ്ഞിരുന്നു. വിവാഹശേഷമുള്ള ജീവിതം കൂടുതല്‍ മനോഹരമാണ്. ഒന്നിനും മാറ്റമൊന്നുമില്ലായിരുന്നു. നിന്റെ വിവാഹം കഴിഞ്ഞതാണ് കേട്ടോയെന്ന് ഞാന്‍ സ്വയം ഓര്‍മ്മിപ്പിക്കുമായിരുന്നവെന്നാണ് ചന്ദ്ര തന്നെ പറയുന്നത്.
താന്‍ ഒറ്റ കുട്ടിയായിരുന്നതിനാല്‍ ആരോടും ഒന്നും പങ്കിടാനില്ലായിരുന്നു. കല്യാണം കഴിഞ്ഞതോടെയാണ് അങ്ങനെയൊരാളെ കിട്ടിയത്. അതുവരെയുള്ള കുറവുകളെല്ലാം അദ്ദേഹമാണ് നികത്തിയതെന്നാണ് ചന്ദ്രയുടെ വാക്കുകള്‍.
നന്നായി കെയര്‍ ചെയ്യുന്ന ഭര്‍ത്താവും, മികച്ചൊരു അച്ഛനുമാണ് അദ്ദേഹം. മകന്റെ കാര്യങ്ങള്‍ ഒന്നിച്ചാണ് ചെയ്യാറുള്ളതെന്നും ചന്ദ്ര പറഞ്ഞു. മതം തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്നമായി വന്നിട്ടില്ല. പൂജ മുറിയില്‍ എല്ലാ ദൈവങ്ങളുമുണ്ടെന്നും ചടങ്ങുകളൊക്കെ നടത്തുമ്പോള്‍ രണ്ട് കൂട്ടരുടേയും താല്‍പര്യം പരിഗണിക്കാറുണ്ടെന്നുമാണ് ദമ്പതികള്‍ ആരാധകരോട് വിശദീകരിച്ചത്.
കൂടാതെ ചന്ദ്ര ഇപ്പോള്‍ ഒരു തെലുങ്ക് പരമ്പരയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് പോവുന്നുമുണ്ട്. അപ്പോള്‍ മകന്റെ കാര്യങ്ങള്‍ നോക്കുന്നതും ടോഷും ചന്ദ്രയുടെ മാതാപിതാക്കളുമാണ്.
മകന്‍ അങ്ങനെയൊരു വാശിയുള്ള പ്രകൃതമല്ലെന്നും ഷൂട്ടില്ലാത്ത സമയത്ത് ടോഷേട്ടന്‍ തന്നെയാണ് അവനെ നോക്കുന്നതെന്നും അല്ലാത്തപ്പോള്‍ തന്റെ അച്ഛനും അമ്മയും നോക്കുമെന്നും ചന്ദ്ര പറയുന്നു. താന്‍ രുപാട് ആലോചിച്ചാണ് താന്‍ തെലുങ്ക് പരമ്പരയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അന്ന് താരം വെളിപ്പെടുത്തിയിരുന്നു.