‘കിട്ടിയത് പതീക്ഷിച്ചതിലും എത്രയോ മികച്ച ജീവിതം, എന്നും ദൈവത്തിനോട് നന്ദി പറയുമെന്ന്’ അസ്ല; മുന്‍കാമുകി ലോണെടുത്ത് സാധനം വാങ്ങിപ്പിച്ചിരുന്നെന്ന് അംജീഷും

772

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു.

ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ന് അസ്ലക്ക് ഒത്തിരി ആരാധകരാണ് സോഷ്യല്‍മീഡിയയിലുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു അസ്ലയുടെ വിവാഹം.

Advertisements

അംജേഷാണ് അസ്ലയുടെ ഭര്‍ത്താവ്. യുകെയില്‍ സീനിയര്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന അംജേഷ് വിവാഹശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് ഒടുവില്‍ അസ്ലയും യുകെയിലേക്ക് എത്തിയിരിക്കുകയാണ്. ഒടുവിലിതാ യുകെയിലെത്തിയതിന് ശേഷം ഇരുവരും ഒന്നിച്ച് വീഡിയോയുമായി എത്തിയിട്ടുമുണ്ട്.

ALSO READ- ‘ഒരു വർഷം കൂടി ആരംഭിച്ചിരിക്കുന്നു!’റോബിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ആരതി പൊടി; ബാച്ചിലറായുള്ള അവസാന ജന്മദിനമെന്ന് റോബിൻ

അസ്ല പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ്. എല്ലാവരെ പോലെ തങ്ങളുടെ ജീവിതത്തിലും വഴക്കുകളുണ്ടാവാറുണ്ട്. ആരാണോ തെറ്റ് അത് മനസിലാക്കി സോറി പറയും. പത്തുപതിനഞ്ച് മിനിറ്റിനപ്പുറം അത് നീളാറില്ലെന്നാണ് അസ്ലയും അംജുവും പറയുന്നത്. ഒരുമിച്ചുള്ളപ്പോള്‍ അടി ഇടാറില്ല. ലോംഗ് ഡിസ്റ്റെന്‍സിലായിരുന്നപ്പോള്‍ ചെറിയ വഴക്കുകളൊക്കെ ഉണ്ടായിരുന്നു എന്നാണ് ഇരുവരും പറയുന്നത്.

അംജുക്കയുടെ ചില കാര്യങ്ങള്‍ എനിക്ക് ഇഷ്ടപ്പെടാറില്ല. എന്റെ ചില കാര്യങ്ങള്‍ അദ്ദേഹത്തിനും. അങ്ങനെ പിണങ്ങിയിരുന്നിട്ടുണ്ട് എന്നാണ് ഹില പറയുന്നത്.

തനിക്ക് ഇത്രയും നല്ലൊരു ഭര്‍ത്താവിനെയും കുടുംബജീവിതവും കിട്ടിയതില്‍ എന്നും ദൈവത്തിനോട് നന്ദി പറയാറുണ്ട്. പ്രതീക്ഷിച്ചതിലും എത്രയോ മികച്ച ജീവിതമാണ് കിട്ടിയിട്ടുള്ളതെന്ന് അസ്ല വിശദീകരിക്കുന്നു.
ALSO READ-‘എല്ലാം തീരുമാനിക്കുന്നത് ഞാനെന്ന ആ ഹുങ്ക് ആര്‍ക്കും നല്ലതല്ല; നാളെ എനിക്കിത് നെഗറ്റീവായേക്കാം; എന്നാലും പറയും’; മനസ് തുറന്ന് ജോണി ആന്റണി
അംജുക്ക നല്ലൊരു മകനാണ്, അതുപോലെ തന്നെ നല്ല ഭര്‍ത്താവുമെന്നും അസ്ല പറയുന്നു. ഇഷ്ടമല്ലാത്ത കാര്യങ്ങളോ, വ്യക്തികളെയോ കണ്ടാല്‍ അത് അംജുക്ക ്പ്രകടിപ്പിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഉമ്മയുമെന്നും അസ്ല പറഞ്ഞു.

അതേസമയം, അസ്ല ഇതുവരെ തന്നോട് ഒരു സാധനവും വാങ്ങിത്തരാനായി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയെന്തെങ്കിലും പറയണേയെന്നാണ് ആഗ്രഹിക്കുന്നത്. എന്താണ് വേണ്ടതെന്ന് ചോദിച്ചാലും ഒന്നും പറയില്ലെന്ന് അംജു പറയുന്നു.

കൂടാതെ, തന്റെ മുന്‍കാമുകി ലോണെടുത്തിട്ട് വരെ തന്നെക്കൊണ്ട് സാധനം വാങ്ങിപ്പിച്ചിട്ടുണ്ട്. ഇവളാണെങ്കില്‍ ഒന്നും പറയില്ല. കടയിലൊക്കെ പോവുമ്പോള്‍ അതെടുക്ക്, ഇതെടുക്ക് എന്നൊക്കെ പറയുകയാണ്, എന്നിട്ട് നിര്‍ബന്ധിച്ച് എടുപ്പിക്കുമെന്നും അംജീഷ് വിശദീകരിച്ചു.

ചില ദിവസങ്ങളില്‍ മടിപിടിച്ചിരിക്കുമ്പോള്‍ കാര്യങ്ങളെല്ലാം അംജുക്ക ചെയ്യും. കഴിഞ്ഞ ദിവസം അംജുക്കയുടെ ഉമ്മ വിളിച്ചപ്പോള്‍ താനൊരു പണിയും ചെയ്തില്ലെന്ന് പറഞ്ഞിരുന്നു. എന്നും പണി ചെയ്യാതെ ഇടയ്ക്കൊക്കെ മടി പിടിച്ചിരിക്കണം മമ്മി, എന്നാലല്ലേ എന്നും മമ്മി യംഗായിട്ട് ഇരിക്കുകയുള്ളൂവെന്നാണ് അംജുക്ക പറഞ്ഞതെന്നും അസ്ല വിശദമാക്കി.

താന്‍ തേടിനടന്ന സ്നേഹം കിട്ടിയത് അസ്ലയിലൂടെയാണ്. ആഗ്രഹിച്ച പോലെയൊരു പെണ്‍കുട്ടിയാണ് ജീവിതത്തിലേക്ക് വന്നത്. ഇഷ്ടാനിഷ്ടങ്ങളും തന്നെയും കൃത്യമായി അസ്ലയ്ക്ക് അറിയാം. നന്നായി മനസിലാക്കി സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയുമാണ്. ാെപ്പം നല്ലൊരു കുടുംബത്തെയും തനിക്ക് കിട്ടിയെന്നും അംജു പറയുന്നു.

Advertisement