57ലും ഇത്ര സുന്ദരിയോ; സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചു നാദിയ മൊയ്തു

430

ഒരുകാലത്ത് മലയാള സിനിമയിൽ മുന്നിൽ നിന്ന നടിമാരിൽ ഒരാളായിരുന്നു നാദിയ മൊയ്തു. തുടരെത്തുടരെ നിരവധി കഥാപാത്രങ്ങളെ നാദിയ അവതരിപ്പിച്ചു. ഇതിനെല്ലാം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായിരുന്നു നാദിയ. ഇടയ്‌ക്കൊന്ന് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും ശക്തമായ തിരിച്ചുവരവ് നടി നടത്തി.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു നാദിയയുടെ 57 ആം പിറന്നാൾ. പ്രിയപ്പെട്ട കൂട്ടുകാരിക്ക് ബർത്ത് ഡേ ആശംസകൾ അറിയിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തി. ഇപ്പോൾ തന്റെ ഈ പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച വീഡിയോയും ഫോട്ടോസും ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

also read
ഇതുപോലും പറ്റുന്നില്ലേ; അമ്പെയ്യുന്നതില്‍ പരാജയപ്പെട്ട് കങ്കണ, പിന്നാലെ വിമര്‍ശനം
ഏറ്റവും അടുത്തുള്ള പ്രിയപ്പെട്ടവർക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നത് സ്പെഷ്യലാണ്. നിങ്ങൾ നേർന്ന പിറന്നാൾ ആശംസകൾക്കും പങ്കുവച്ച വീഡിയോയ്ക്കും നന്ദി. സ്നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് നദിയ ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റിന് താഴെ പ്രിയപ്പെട്ട നടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകരുമെത്തി.

അതേസമയം നടി 1984 ൽ ആദ്യമായി അഭിനയിച്ചത് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ്. ഇതിൽ മോഹൻലാൽ, പദ്മിനി എന്നിവരോടൊപ്പം അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. ഇതിന്റെ തമിഴ് റീമേക്കായ പൂവേ പൂച്ചൂടവ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ ചില സഹനടി വേഷങ്ങളിൽ അഭിനയിക്കുന്നു.

 

 

Advertisement