കണ്ണനും ലക്ഷ്മി അമ്മയും പോയി പിന്നാലെ അഞ്ജലിയും; ഇനി ഞങ്ങള്‍ സീരിയല്‍ കാണില്ലെന്ന് പ്രേക്ഷകര്‍

13348

മിനിസ്‌ക്രീൻ പ്രേക്ഷകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരമ്പര ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവുള്ളൂ സ്വാന്തനം. തീർത്തും വേറിട്ട രീതിയിലാണ് സ്വാന്തനം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ തുടക്കത്തിൽ തന്നെ ഈ സീരിയലിന് നിരവധി ആരാധകർ ഉണ്ടായി. എന്നാൽ ആ ആരാധനയിൽ ഇനി കുറവ് സംഭവിക്കുമോ എന്നാണ് ഇപ്പോഴുള്ള ചോദ്യം. 

അതിന് നിരവധി കാരണങ്ങളും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഒന്ന് ഇതിൽ അഞ്ജലിയായി എത്തുന്ന നടി ഗോപിക അനിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇനി വിവാഹം കഴിഞ്ഞാൽ നടി സീരിയൽ നിന്ന് പിന്മാറുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സാധാരണ താരങ്ങൾ ഒക്കെ വിവാഹശേഷം അഭിനയം നിർത്തുന്നതായി കണ്ടിട്ടുണ്ട്, അതുപോലെ അഞ്ജലി ശിവേട്ടനെ വിട്ടുപോകുമോ എന്ന് പ്രേക്ഷകർ ചോദിക്കുന്നു. 

Advertisements

മറ്റു കാരണം ഈ പരമ്പരയുടെ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് ഈ അടുത്താണ് അന്തരിച്ചത്. ഇത് പ്രേക്ഷകർക്കും അഭിനേതാക്കൾക്കും എല്ലാം വലിയൊരു ഷോക്ക് ആയിരുന്നു. ഇദ്ദേഹം പോയതോടെ പരമ്പരയുടെ കഥയും ഇനി മാറുമോ എന്നൊക്കെയുള്ള ചോദ്യം വരുന്നുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ സീരിയൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളൊക്കെ പോകുമോ എന്ന് പ്രേക്ഷകർ ചോദിക്കുന്നു. സ്വാന്തനത്തിലെ പ്രധാന കഥാപാത്രമായ കണ്ണൻ ചെന്നൈയിൽ പഠിക്കാൻ പോയി എന്ന് പറഞ്ഞു സീരിയൽ നിന്ന് മാറി നിൽക്കുകയാണ്.

ഏറെ ആരാധകരുള്ള ഒരു കഥാപാത്രമാണ് കണ്ണൻ. കണ്ണൻ ഇനി തിരിച്ചു വരുമോ എന്ന് ചോദിക്കുന്നുണ്ട്. ഇതിലെ ലക്ഷ്മി അമ്മ എന്ന കഥാപാത്രം മരിച്ചു , അതോടെ ആ നടി സീരിയൽ നിന്ന് പോയി. ഇങ്ങനെ പ്രധാന കഥാപാത്രങ്ങളൊക്കെ സ്വാന്തനത്തിൽ നിന്ന് വിട്ടു പോകുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. അതേസമയം അഞ്ജലി ഇതിൽ നിന്ന് പോയാൽ ആര് ഈ സ്ഥാനത്തേക്ക് വരും എന്ന ചോദ്യവും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

Advertisement