മതം മാറിയത് ബഷി നിര്‍ബന്ധിച്ചിട്ടല്ല; പഠിക്കുന്നകാലത്ത് ഫീസും ഭക്ഷണവും നോക്കിയിരുന്നത് ബഷി’ എന്ന് സുഹാന; ഈ പ്രണയം സിനിമാക്കഥ പോലെയെന്ന് മഷൂറ

5578

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Advertisements

ഇപ്പോഴിതാ സുഹാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ച് പറയുകയാണ് ബഷീര്‍. സുഹാനയ്ക്കും മഷൂറയ്ക്കും ഒപ്പമെത്തിയാണ് ബഷീര്‍ ബഷി ജീവിതം പറഞ്ഞത്. തനിക്ക് കുറേ കറങ്ങിയാലും തിന്നാനും കുടിക്കാനും കിട്ടിയാല്‍ മതി എന്നൊക്കെ വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, നന്നായി തിന്നും കുടിച്ചും കറങ്ങിയുമൊക്കെയാണ് ഞാന്‍ വന്നത്. അടിച്ചുപൊളി ജീവിതമായിരുന്നു. പ്രണയകാലത്ത് പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും അടിച്ചുപൊളി ജീവിതമായിരുന്നു. തനിക്ക് ഈ റിലേഷന്‍ വേണ്ടായിരുന്നു എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നു സുഹാനയും ബഷീറും പറയുന്നു.

ALSO READ- ‘കല്‍പന ചേച്ചിക്ക് ഒപ്പമാണ് ഹൈദരാബാദിലേക്ക് പോയത്’; മ രി ക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് വരെ കൂടെയുണ്ടായിരുന്നു; പിറ്റേന്ന് ഞെട്ടിപ്പോയെന്ന് അഭിരാമി

മൂന്നര വര്‍ഷത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രണയിച്ച് നടക്കുന്ന കാലത്ത് തന്നെ വീട്ടിലേക്ക് വിളിക്കാന്‍ വരുമ്പോഴും കൊണ്ടുവിടുന്നതുമെല്ലാം വീട്ടുകാര്‍ അറിയുന്നുണ്ടായിരുന്നു. മോള്‍ ബൈക്കില്‍ ഒരു പയ്യനുമായി കറങ്ങി നടക്കുന്നുണ്ടെന്ന് ചിലരൊക്കെ പറഞ്ഞിരുന്നതായി പപ്പ പറഞ്ഞു. യൂണിഫോമില്‍ തന്റെ കൂടെയിരിക്കുന്നത് ടീച്ചേഴ്സൊക്കെ കണ്ടിരുന്നു. മതം വേറെയായത് കൊണ്ട് തന്റെ വീട്ടില്‍ വലിയ സീനായിരുന്നുവെന്നാണ് ബഷീര്‍ പറയുന്നത്. വീട്ടിലെ എട്ടുമക്കളില്‍ എട്ടാമത്തെയാളാണ് താന്‍. ഉപദേശിച്ച് മനസ് മാറ്റാനൊക്കെ നോക്കിയിട്ടുണ്ട് അവരെന്നും മറ്റൊരു മതത്തില്‍ നിന്നും വിവാഹം ചെയ്യേണ്ടെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും ബഷി പറയുകയാണ്.

താന്‍കപ്പലണ്ടി കച്ചവടത്തില്‍ നിന്നും ഡെവലപ്പായി സ്വന്തമായി ഷോപ്പൊക്കെ തുടങ്ങിയയാണ്. ആ സമയത്താണ് പ്രണയം വീട്ടില്‍ അറിഞ്ഞത്. പതിനായിരം രൂപയോളം വരുമാനമുണ്ടായിരുന്നു അന്ന്. സീരിയസായിട്ടുള്ള ബന്ധമാണെന്നറിഞ്ഞപ്പോഴാണ് വീട്ടുകാര്‍ പ്രശ്നമാക്കിയത്. എനിക്കൊന്നുമില്ലാത്ത സമയം മുതല്‍ കൂടെയുള്ളയാളാണ്. ഇനിയുള്ള കാലവും പുള്ളിക്കാരി തന്നെ കൂടെ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് പറഞ്ഞത്.

ALSO READ-പാലക്കാട് എത്തിയ ലോകേഷ് കനകരാജിനെ കാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം; ലാത്തി വീശി പോലീസ്; പരിക്കേറ്റ ലോകേഷ് തിരിച്ചുപോയി

ബിസിനസില്‍ തകര്‍ച്ച വരുന്ന ഒരു സമയത്താണ് വിവാഹമുണ്ടായത്. എല്ലാം വിറ്റുപെറുക്കേണ്ട സാഹചര്യമായിരുന്നു. സുഹാനയുടെ വീട്ടിലും പ്രശ്നമായിരുന്നു. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിരുന്നു. മിക്കവരും കൈയ്യൊഴിഞ്ഞു. മഹര്‍ കൊടുക്കാന്‍ വേണ്ടി കൈയ്യിലെ മൊബൈല്‍ വരെ വിറ്റിരുന്നു. ഒരു ഗ്രാമോ രണ്ടോ ഗ്രാമോ ഉള്ള റിംഗാണ് കൊടുത്തത്. 750 രൂപയുള്ള സാല്‍വാറാണ് മേടിച്ച് കൊടുത്തത്. വന്നവര്‍ക്ക് പൊറോട്ടോയും ചിക്കനും മേടിച്ച് കൊടുത്തിരുന്നെന്നും വിവാഹത്തെ കുറിച്ച് ബഷി വെളിപ്പെടുത്തി.

ജ്യേഷ്ഠന്റെ കല്യാണം കഴിയാത്തതിനാല്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. പെങ്ങളുടെ വീട്ടിലാണ് നിര്‍ത്തിയത്. നിക്കാഹ് കഴിഞ്ഞ് താനൊറ്റയ്ക്ക് തന്റെ വീട്ടിലേക്ക് പോയി. ഫസ്റ്റ് നൈറ്റൊന്നുമുണ്ടായിരുന്നില്ല. ബഷി നിര്‍ബന്ധിച്ചിട്ടല്ല താന്‍ മതം മാറിയതെന്നും സുഹാന പറയുന്നു. തങ്ങളുടെ അയല്‍പക്കത്തൊരു മുസ്ലീം കുടുംബമുണ്ടായിരുന്നു. അവരുടെ രീതികളൊക്കെ അന്നേ ആകര്‍ഷിച്ചിരുന്നു. വര്‍ഷങ്ങളായുള്ള പരിചയമുണ്ടായിരുന്നല്ലോ. അമ്മ ഗള്‍ഫിലായിരുന്നു. താന്‍ അമ്മമ്മയുടെ വീട്ടിലായിരുന്നു. ബസ് കാശല്ലാതെ ചെലവിനൊന്നും കാശ് ചോദിക്കില്ലായിരുന്നു. കോളേജ് ഫീസും, ഭക്ഷണവും മറ്റ് ചെലവുകളുമെല്ലാം നോക്കിയിരുന്നത് ബഷിയായിരുന്നെന്നും സുഹാന പറയുന്നു.

കച്ചവടത്തിലൂടെ സ്വരൂപിച്ച കാശ് കൂട്ടിവെച്ച് 6 പവനോളം സുഹാനയ്ക്ക് വാങ്ങിച്ച് കൊടുത്തു. ഭയങ്കരമായി ടൈറ്റ് വന്നപ്പോള്‍ അതെല്ലാം വിറ്റു. താന്‍ ഉദ്ദേശിക്കുന്നതെല്ലാം അയാളില്‍ നിന്നും കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. ഫ്രണ്ടായിരുന്ന സമയത്ത് എടാ പോടാ എന്നായിരുന്നു വിളിച്ചത്. പിന്നെയാണ് ഒന്നുകില്‍ ഇക്ക അല്ലെങ്കില്‍ ബഷി എന്ന് വിളിച്ചാല്‍ മതിയെന്ന് ഇക്ക പറഞ്ഞത്.

ജോസ്വിന്‍ സോണിയെന്നായിരുന്നു സുഹാനയുടെ പേരെങ്കിലും താന്‍ ആദ്യം മുതലേ സോനു എന്നായിരുന്നു വിളിച്ചത്.് സുഹാന എന്ന പേരും താനാണ് സെലക്റ്റ് ചെയ്തതെന്നും ബഷി പറഞ്ഞു. അതേസമയം, സിനിമയിലൊക്കെ ഞാന്‍ ഇങ്ങനെയൊരു പ്രണയകഥ കണ്ടിട്ടുള്ളൂവെന്നായിരുന്നു മഷൂറ പറഞ്ഞത്. എന്നെ കാണുമ്പോഴെല്ലാം ആളുകള്‍ രണ്ടുകെട്ടിയവന്‍ എന്നാണ് പറയാറുള്ളത്. ഞാനിപ്പോള്‍ ലവ്വ് സ്റ്റോറി പറയുമ്പോഴും രണ്ട് കെട്ടിയതിന്റെ പുച്ഛമായിരിക്കും പലര്‍ക്കും. ആരേയും

Advertisement