രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും രാഷ്ട്രീയക്കാരനായി നേട്ടങ്ങളുണ്ടാക്കാതെ എല്ലാവരേയും സഹായിക്കുന്ന മനസാണ് നടന്‍ സുരേഷ് ഗോപിയുടേത്. താരത്തിന്റെ ഈ സ്വഭാവം ഒരുപാട് വിമര്‍ശനങ്ങള്‍ക്കും പിന്തുണയ്ക്കും കാരണമാകാറുണ്ട്. പലപ്പോഴും കൊച്ചുകുഞ്ഞുങ്ങളെ പോലെ പ്രതികരിക്കുന്ന താരം, ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഉദാരമതിയാകുന്ന നിമിഷങ്ങളും കുറവല്ല.
തീപ്പൊരി ഡയലോഗുകളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച് സുരേഷ് ഗോപി ഒരുകാലത്ത് ഉണ്ടാക്കിയെടുത്ത താരപ്രഭ ചെറുതല്ല. ഇന്നും സുരേഷ് ഗോപിയുടെ ആരാധകര്‍ മുമ്പത്തെ ആരാധകര്‍ തന്നെയാണ്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
പാന്‍ ഇന്ത്യന്‍ ലെവല്‍ ചിത്രങ്ങള്‍ മറ്റ് ഭാഷകളിലൊക്കെ ഇറങ്ങുമ്പോള്‍ മലയാള സിനിമ പരിമിതമായ മാര്‍ക്കറ്റിന്റെ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. കമല്‍ഹാസന്റെയും ചിരഞ്ജീവിയുടെയും പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ 1980കളില്‍ തന്നെ ഇറങ്ങിയിട്ടുണ്ടെന്നും അക്കാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളൊന്നും ആ ലെവലില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.
പരിമിതമായ പണമേ മലയാളത്തിന് ചെലവഴിക്കാന്‍ കഴിയുകയുള്ളൂ. ലിമിറ്റഡ് മാര്‍ക്കറ്റാണ് മലയാളത്തിന്റേതെന്നും എന്നാല്‍ ലിമിറ്റഡ് മാര്‍ക്കറ്റിന്റെ പോസിബിലിറ്റ് ഉപയോഗിക്കാന്‍ പ്രൊഡ്യസേഴ്‌സും ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
എന്നാല്‍ മറ്റ് ഭാഷ ചിത്രങ്ങളോട് മലയാള സിനിമയെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. മലയാളത്തിലെ വരുന്ന യുവതലമുറയും നിര്‍മ്മാതാക്കളുമെല്ലാം ചിലപ്പോള്‍ കെജിഎഫിന്റെയൊക്കെ അപ്പനായുള്ള സിനിമയുമായി ഭാവിയില്‍ എത്തിയേക്കുമെന്നും താരം കൂട്ടിച്ചേര്‍്ത്തു.