ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോഴിതാ ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് ലിയോ. 148.5 കോടിയില്‍പരം രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച ലിയോ ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തില്‍ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി.
വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാവ് ലിയോയെ കുറിച്ചും ലോകേഷിനെ കുറിച്ചും വിജയിയെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ലോകേഷ് ആദ്യം തന്നോട് പറഞ്ഞ കഥയില്‍ മാറ്റം വരുത്തിയിരുന്നു. കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്ന് വിജയി തന്നോട് പറഞ്ഞിരുന്നുവെന്നും അക്കാര്യം താന്‍ ലോകേഷിനോട് സംസാരിച്ചിരുന്നുവെന്നും അതിന് പിന്നാലെ കഥയില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നുവെന്നും ലളിത് കുമാര്‍ പറയുന്നു.
കഥയില്‍ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമായിരുന്നു ലിയോയുടെ ഷൂട്ടിങ്ങ് ആരംഭിച്ചതെന്നും ലളിത് കുമാര്‍ വ്യക്തമാക്കി. ഒക്ടോബര്‍ പത്തൊമ്പതിനായിരുന്നു ലിയോ തിയ്യേറ്ററുകളിലെത്തിയത്. മലയാള സിനിമാതാരങ്ങളായ മാത്യു തോമസും മഡോണയും ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.