ലിയോയില്‍ അഭിനയിച്ച കാര്യം രഹസ്യമാക്കി വെച്ചു, അറിഞ്ഞത് അമ്മ മാത്രം, ലോകേഷ് ബ്രില്യന്‍സ് ആണ് ചിത്രത്തിലെ എന്റെ എന്‍ട്രി, മനസ്സുതുറന്ന് മഡോണ

176

മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മുന്ന് നായികമാരില്‍ ഒരാളായ സെലിന്‍ ആയി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisements

ഇതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറുക ആയിരുന്നു. ജനപ്രിയ നായകന്‍ ദിലീപിന് ഒപ്പം കിങ്ങ്‌ലൈയര്‍ എന്ന സിനിമയില്‍ നായികയായി എത്തിയതോടെ നടിക്ക് ആരാധകരും ഏറെ ആയിമാറി.

Also Read: രണ്ടാമതും അച്ഛനായി രാഹുല്‍ ഈശ്വര്‍, പാച്ചുവിന് കൂട്ടായി കണ്മണി എത്തിയ സന്തോഷം പങ്കുവെച്ച് ദീപ രാഹുല്‍ ഈശ്വര്‍

ദളപതി വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലിയോയില്‍ അതിഥി വേഷത്തില്‍ എത്തി മഡോണ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മഡോണ എലിസാ ദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മഡോണയുടം കഥാപാത്രം ചിത്രത്തിന്റെ റിലീസ് വരെ ലോകേഷ് രഹസ്യമായി സൂക്ഷിച്ചിരുന്നു.

തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു വിവരവും മഡോണയും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് മഡോണ. ലിയോയിലെ തന്റെ കഥാപാത്രം രഹസ്യമാക്കി വെക്കുന്ന കാര്യം തന്നെ സംബന്ധിച്ചിടത്തോളം ഓകെയായിരുന്നുവെന്നും കാരണം താന്‍ അത്രത്തോളം സംസാരിക്കുന്ന ആളല്ലെന്നും മഡോണ പറയുന്നു.

Also Read: ‘എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാന്‍ നല്‍കുന്നത്? അതോടു കൂടി തീര്‍ന്നു’; മ ര ണശേഷം തന്റെ ശരീരം ഈ മണ്ണില്‍ തന്നെ ദഹിപ്പിക്കണം: ആഗ്രഹം പറഞ്ഞ് ഷീല

അമ്മയോട് മാത്രമാണ് ലിയോയില്‍ അഭിനയിച്ച കാര്യം പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പോലും നടക്കാത്തതിനാല്‍ താന്‍ അതിലുള്ള കാര്യം രഹസ്യമായി തന്നെ അങ്ങനെ മുന്നോട്ട് പോയി എന്നും ലിയോ തന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണെന്നും മഡോണ പറയുന്നു.

ലോകേഷ് ബ്രില്യന്‍സ് ആണ് ചിത്രത്തില്‍ തന്റെ എന്‍ട്രിയൊക്കെ. വണ്‍ലൈന്‍ മാത്രമാണ് തന്നെ ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ പറഞ്ഞതെന്നും എന്ത് കഥാപാത്രമാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കേണ്ടതെന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ലെന്നും സെറ്റിലെത്തിയപ്പോള്‍ അതുചെയ്യുമോ ഇത് ചെയ്യുമോ എന്നൊക്കെ ചോദിച്ചുവെന്നും ശരിക്കും അതൊക്കെ തന്റെ ഭാഗ്യം തന്നെയാണെന്നും മഡോണ കൂട്ടിച്ചേര്‍ത്തു.

Advertisement