‘സൈക്കിളൊക്കെ ചവിട്ടി പോയി, അവസരം ചോദിച്ച് പാടിയിട്ടുണ്ട്; മോഹന്‍ലാലിനെ പേടിയായിരുന്നു എല്ലാവര്‍ക്കും; ആ ഒരു രൂപ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്’: എംജി ശ്രീകുമാര്‍

97

വര്‍ഷങ്ങളായി സംഗിതലോകത്തും സിനിമാ രംഗത്തും തിളങ്ങി നില്‍ക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും നടനും അവതാരകനും ഒക്കെയാണ് എംജി ശ്രീകുമാര്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എംജി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലന്‍ ആണ് എംജിയുടെ പിതാവ് . ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടിയുമാണ് സഹോദരങ്ങള്‍.

Advertisements

പ്രശസ്തരായവര്‍ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ആണ് എംജി ശ്രീകുമാര്‍ സംഗീത കൊടുമുടി കയറിയത്. നടന്‍ മോഹന്‍ലാലുമായി അടുത്ത ബന്ധമാണ് എംജി ശ്രീകുമാറിനുള്ളത്. ഇരുവരും പല അഭിമുഖങ്ങളിലും തങ്ങളുടെ സൗഹൃദത്തെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൂലിയിലേക്കുള്ള എന്‍ട്രിയും മോഹന്‍ലാലും സുരേഷ് കുമാറും പ്രിയനുമായുള്ള സൗഹൃദത്തെ കുറിച്ചും സംസാരിക്കുകയാണ് എംജി.

ALSO READ- ‘ഒരു തിരിച്ച് വരവ് ആഗ്രഹിച്ചില്ല, പഠിക്കാനാണ് യുഎസിലേക്ക് പോയത്, എട്ട് വര്‍ഷം സിനിമയെ തന്നെ മറന്നു’: ബ്രേക്ക് എടുത്തതിനെ കുറിച്ച് അഭിരാമി

താന്‍ ബി കോം കഴിഞ്ഞു അകൗണ്ടന്റ് ആയി ജോലി നോക്കുകയായിരുന്നു്. അത് വുമണ്‍സ് കോളേജിന്റെ അടുത്താണ്. അഞ്ഞൂറ് രൂപ ശമ്പളവും ഉണ്ട്. ആ സമയത്താണ് ലിബിയയിലേക്ക് പോകാന്‍ അവസരം വന്നത്. ബേദ എന്ന സ്ഥലത്തായിരുന്നു. പ്രതീക്ഷകളുടെ കൊടുമുടിയിലാണ് പോയത്. ചെന്നാല്‍ ഗാനമേളനടത്താം എന്നൊക്കെ സ്വപ്നം ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ആകില്ലെന്ന് മനസിലായതോടെ നാട്ടിലേക്ക് തന്നെ മടങ്ങി.

നാട്ടില്‍ വന്ന് വീണ്ടും പഴയ കൂട്ടുകെട്ടൊക്കെയായി. അന്ന് ഇന്ത്യന്‍ കോഫി ഹൗസിലാണ് സമ്മേളനം, സുരേഷ്‌കുമാറും പ്രിയനും സനലും , അശോക് കുമാറും അങ്ങനെ ഒരുപാട് പേരുണ്ടായിരുന്നു. മൂന്നുമണിക്കൂര്‍ ആയിരുന്നു ഡിസ്‌കഷന്‍. മോഹന്‍ലാലും ഇടക്ക് വരുമായിരുന്നു. അന്ന് മോഹന്‍ലാല്‍ വില്ലനാണ്. എല്ലാവര്‍ക്കും പുള്ളിയെ പേടിയുമായിരുന്നു. നമ്മള്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അവിടെ അധികവും നടത്തിയിരുന്നത്.

ALSO READ-അതിവേഗത്തില്‍ നൂറുകോടി കളക്ഷന്‍! സകല റെക്കോര്‍ഡുകളും തകര്‍ക്കുമോ പാര്‍ത്ഥിപന്‍? ആരാധകരും ത്രില്ലില്‍

അങ്ങനെ ഒരിക്കല്‍ ആണ് സുരേഷ്‌കുമാര്‍ സിനിമ എടുക്കുന്നു എന്ന വാര്‍ത്ത വന്നത്. താന്‍ സൈക്കിളൊക്കെ ചവിട്ടി പോയി, സിനിമയില്‍ പാടാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞു. അങ്ങനെ ആദ്യമായി സിനിമയില്‍ പാടി. കൂലിയിലെ ആദ്യ ഗാനമായ വെള്ളികൊലുസിലേക്ക് എത്തിയത് അങ്ങനെയാണ്.

ആദ്യ ഗാനം പാടാന്‍ പോകുന്നതിന്റെ ടെന്‍ഷനില്‍ തനിക്കന്ന് പനി പിടിച്ചെന്നും എംജി വെളിപ്പെടുത്തി. ഇപ്പോഴും എനിക്ക് ആ സംഭവങ്ങള്‍ ഒന്നും മറക്കാന്‍ ആകില്ല, നിര്‍മ്മാതാവായ സുരേഷിനെയും സ്‌കൂട്ടറിന്റെ പിറകില്‍ വച്ചാണ് ആദ്യ ഗാനം പാടാന്‍ പോകുന്നത്, ഇന്നത് നടക്കുമോയെന്നും എംജി ശ്രീകുമാര്‍ സ്വന്തം ചാനലിലൂടെ പറഞ്ഞു.

അങ്ങനെ, ആദ്യപാട്ട് റെക്കോര്‍ഡ് ചെയ്ത് പുറത്തിറങ്ങി വന്ന ഉടനെ രവീന്ദ്രന്‍ മാഷ് തന്റെ കൈയിലേക്ക് ഒരു രൂപ വച്ച് തന്നു. ഇന്നും ആ ഒരു രൂപ കളയാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. തനിക്ക് ഒരു നല്ല ഭാവി ഉണ്ടെന്നും പറഞ്ഞാണ് കൈയ്യില്‍ വച്ചുതന്നത്. 83 ലെ സംഭവം ആണിതെന്നും തന്നെ കുട്ടാ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അന്ന് ശങ്കറിന് വേണ്ടിയാണു ആദ്യ ഗാനം പാടുന്നത്. സിനിമയുടെ റിലീസ് നിശ്ചയിച്ചു, എന്നാല്‍ റിലീസ് ചെയ്തെങ്കിലും പ്രിന്റ് കുറവായിരുന്നു തിരുവനന്തപുരത്ത് റിലീസും ഇല്ല. ഓലപ്പുര തീയേറ്ററില്‍ കൊല്ലത്താണ് തന്റെ ആദ്യ ഗാനം ഇറങ്ങിയത് കേള്‍ക്കുന്നതെന്നും എംജി വെളിപ്പെടുത്തി.

Advertisement