മലയാളികളുടെ പ്രിയപ്പെട്ട നടി ഗോപിക അനിലും ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാകാൻ പോകുന്നു. താരങ്ങളുടെ വിവാഹ നിശ്ചയം ഇന്ന് കഴിഞ്ഞു. നിശ്ചയത്തിന്റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ചടങ്ങിന്റെ ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടാണ് ഇരുവരും സോഷ്യൽ മീഡിയ വഴി ഈ സന്തോഷവാർത്ത അറിയിച്ചത്.
ഇത് അറിഞ്ഞതോടെ ഇവർക്ക് ആശംസ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഒരു സൂചന പോലും നൽകിയില്ലല്ലോ എന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത്.
also read
‘ഇപ്പോഴും മനസില്‍ ആദിത്യന്‍ സാറിന്റെ ചിരിച്ച മുഖം ആണ്, അത് അങ്ങനെ തന്നെ മായാതെ ഇരിക്കട്ടെ’; അവസാനമായി കാണാന്‍ പോലും പോയില്ലെന്ന് മഞ്ജുഷ
ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്‌നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ, എന്നാണ് കുറിപ്പ്.
അതേസമയം സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് ഗോപിക മിനിസ്‌ക്രീൻ േ്രപക്ഷകരുമായി അടുത്തത്. നേരത്തെ സിനിമകളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. ചില മ്യൂസിക് വീഡിയോകളിലൂടെയും അവതരണത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട പത്മസൂര്യ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ സഹനടനായും നടനായും താരം എത്തി. തമിഴ് സിനിമയിലും ഈ താരം തൻറെ കഴിവ് തെളിയിച്ചു. എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി ആരാധകർ ഗോവിന്ദ് പത്മസൂര്യയ്ക്ക് ഉണ്ടായി.