സാന്ത്വനം സീരിയല്‍ സംവിധായകനായ ആദിത്യന്‍ കഴിഞ്ഞദിവസമാണ് അ ന്ത രിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ഇനിയും സഹപ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയല്‍ തുടക്കം മുതല്‍ റേറ്റിംഗില്‍ ടോപ്പ് റാങ്കിലാണ്. ഇപ്പോഴും അതുപോലെ തന്നെയാണ്. ഇതിനിടെയാണ് സംവിധായകന്റെ മ രണം സംഭവിച്ചത്.
ഈ പരമ്പരയുടെ എല്ലാ നേട്ടത്തിന് പിന്നിലും ആദിത്യന്റെ പരിശ്രമം ആയിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. സാന്ത്വനത്തിന്റെ ക്യാപ്റ്റന്‍ എന്നായിരുന്നു ആദിത്യന്‍ അറിയപ്പെട്ടിരുന്നത്. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം മടക്കമില്ലാത്ത യാത്ര പോയപ്പോള്‍ ഒരു കുടുംബാംഗം നഷ്ടപ്പെട്ട വേദനയിലാണ് താരങ്ങള്‍.
ഇപ്പോഴിതാ പരമ്പരയില്‍ അച്ചു എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുഷ മാര്‍ട്ടിന്‍ സോഷ്യല്‍മീഡിയയില്‍ ആദിത്യനെ ഓര്‍മ്മിച്ചുകൊണ്ട് കുറിച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
മഞ്ജുഷയുടെ കുറിപ്പിങ്ങനെ:
ആദിത്യന്‍ സാര്‍ ഞങ്ങളെ വിട്ടുപോയി എന്ന റിയാലിറ്റി അക്‌സെപ്റ്റ് ചെയ്യാന്‍ തന്നെ കുറച്ചു ഡെയ്സ് വേണ്ടി വന്നു. അവസാനമായി സാറിനെ ഒരു നോക്ക് കാണാന്‍ വരാന്‍ പോലും മനസ്സ് സമ്മതിച്ചില്ല കാരണം. മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് ആ ചിരിച്ച ജീവനുള്ള മുഖം ആണ്. അത് അങ്ങനെ തന്നെ മായാതെ ഇരിക്കട്ടെ എന്ന് ഓര്‍ത്തു. സാറിന്റെ ആരുമല്ലാത്ത എനിക്ക് വേണ്ടി സാര്‍ കാണിച്ച സ്‌നേഹം ധൈര്യം ഒരിക്കലും ഒരിക്കലും മറക്കില്ല.
എന്നും മനസ്സില്‍ ഉണ്ടാവും സാര്‍ . സാര്‍ ഞങ്ങളെ വിട്ടു പോയി എന്ന മോമെന്റ്‌റ് തൊട്ട് ഈ നിമിഷം വരെ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു ഒരു തരം മരവിപ്പായിരുന്നു അവസ്ഥ. ഇത് റിയല്‍ ആണോ എന്ന് അറിയാത്ത അവസ്ഥ. പക്ഷേ ഈ വീഡിയോ എഡിറ്റ് ആക്കിയ ടൈമില്‍ ഇനി അദ്ദേഹം ഇല്ലല്ലോ എന്ന റിയാലിറ്റി ഉള്‍ക്കൊണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു ഭാരം പോലെ.
ആഗ്രഹിച്ചിട്ടും കരയാന്‍ കഴിയാത്ത അവസ്ഥ. എന്തായാലും ഭാവി തലമുറയ്ക്ക് കണ്ടു പഠിക്കാന്‍ ഒരുപാട് പാഠം തന്ന സാര്‍ എന്നും ഞങ്ങളുടെ മനസ്സില്‍ കാണും. സാന്ത്വനത്തിന്റെ ക്യാപ്റ്റന്‍. ഭാവിയിലെ മഞ്ജു വാര്യര്‍ എന്ന് പറഞ്ഞു പറഞ്ഞു മോട്ടിവേറ്റ് ചെയ്ത സാറിന്റെ ആ അനുഗ്രഹം മാത്രം മതി ഇനി മുന്‍പോട്ട് നീങ്ങാന്‍ . എല്ലാത്തിനും നന്ദി സാര്‍- മഞ്ജുഷ കുറിച്ചു.
ALSO READ- ഒരുപാട് ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്; നടി ചന്ദ്രാ ലക്ഷ്മണ്‍ പറയുന്നു
അതേസമയം, ഗുരുവിനെ മറക്കാത്ത മഞ്ജുഷയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ. മഞ്ജുവിന്റ മിനി സ്‌ക്രീനിലെ ഗുരുനാഥന്റെ ആത്മാവിന് നിത്യ ശാന്തി നീ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തും ആ ഗുരുനാഥന്റെ മനസ്സില്‍ മുഴങ്ങുന്ന വാക്കുകള്‍ മാത്രം മാത്രം മതി അതിന്.. ഒപ്പം ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും സപ്പോര്‍ട്ടും ഉണ്ടെന്നും പ്രേക്ഷകര്‍ കുറിക്കുന്നു.