മലപ്പുറം : വീട്ടില്‍ നിന്നും കാണാതായ 14 കാരി രാത്രിയില്‍ പൊലീസിനേയും നാട്ടുകാരേയും ഒരുപോലെ ചുറ്റിച്ചു.
കൊളത്തൂര്‍ വീട്ടില്‍ നിന്നും കാണാതായ 14 കാരിയ്ക്കു വേണ്ടി പൊലീസും നാട്ടുകാരും ഒരു രാത്രി മുഴുവനും തെരച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടാനായില്ല. എന്നാല്‍ കുട്ടിയെ രാവിലെ വീട്ടിലെ കോണിക്കൂട്ടില്‍ പതുങ്ങിയിരിക്കുന്ന നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ വളപുരത്തെ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ 14 വയസ്സുകാരിയെ തിങ്കളാഴ്ച രാത്രിയിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
വളപുരം ടൗണിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സഹോദരപുത്രിയെയാണ് കാണാതായത്. പ്രദേശത്തെ വീടുകളിലും റോഡുകളിലും കിണറുകളിലും പുഴയോരം വരെ നാട്ടുകാരുടെ തിരച്ചിലെത്തി. രാത്രി പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒടുവില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ കോണിക്കൂടിനുള്ളില്‍നിന്നാണ് ഭയന്ന് ഒളിച്ചിരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് കൊളത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു