തമിഴ് സൂപ്പര്‍താരം രജനികാന്ത് നായകനായി എത്തി തിയ്യേറ്ററുകളില്‍ വമ്പന്‍ വിജയം കൊയ്ത ചിത്രമാണ് ജയിലര്‍. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്തത്. കോടികളാണ് ചിത്രം വാരിയത്.
ജയിലറിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് നിര്‍മ്മാതാക്കള്‍ ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകന് അനിരുദ്ധിനും നെല്‍സണും വിലകൂടിയ കാറുകള്‍ സമ്മാനിച്ചിരുന്നു.
ജയിലര്‍ പോലെ തന്നെ തിയ്യേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് വിജയം ചിത്രം ലിയോയും. ലിയോ തിയ്യേറ്ററുകളില്‍ വിജയം നേടുമ്പോള്‍ വിജയിക്കും നിര്‍മ്മാതാക്കള്‍ സമ്മാനം നല്‍കുമോ എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
ഇപ്പോഴിതാ ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവും സെവന്‍സ്ക്രീന്‍ സ്റ്റുഡിയോയുടെ ഉടമയുമായ ലളിത് കുമാര്‍. വിജയിയുടെ മാസ്റ്ററും നിര്‍മ്മിച്ചത് ഈ കമ്പനി തന്നെയായിരുന്നു. അന്ന് പടം ഹിറ്റായപ്പോള്‍ സമ്മാനത്തെ കുറിച്ച് വിജയിയോട് സംസാരിച്ചിരുന്നുവെന്നും അന്ന് വിജയ് പറഞ്ഞത് ശമ്പളം നല്കിയല്ലോ വേറൊന്നും വേണ്ട എന്നായിരുന്നുവെന്നും ലളിത് കുമാര്‍ പറയുന്നു.
ലിയോയുടെ കാര്യത്തിലും വിജയിയോട് സമ്മാനത്തെ കുറിച്ച് ചോദിക്കും. എന്നാല്‍ സമ്മാനമൊക്കെ വാങ്ങാന്‍ വിജയ് സമ്മതിക്കുമെന്ന് തോന്നുന്നില്ലെന്നും വിജയ് സാറിനോട് മാത്രമല്ല, ലോകേഷ് സാറിനോടും സമ്മാനത്ത കുറിച്ച് ചോദിക്കുമെന്നും ലളിത് കുമാര്‍ പറഞ്ഞു.