സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബഷീർ ബഷിയും കുടുംബവും. ഇവരുടെ മക്കൾക്കെല്ലാം യൂട്യൂബ് ചാനൽ ഉണ്ട്. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കേൾക്കാൻ ആഗ്രഹി സുഹാനയുടെ ബഷീറിൻറെ പ്രണയകഥ തങ്ങളുടെ ചാനൽ വഴി പറഞ്ഞിരിക്കുകയാണ്. മഷൂറയാണ് ഇതേക്കുറിച്ച് ചോദിച്ചത്. പ്രേക്ഷകർ വർഷങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്, ഇതേക്കുറിച്ച് ആണ് ഇവർ ഇപ്പോൾ തുറന്നു പറഞ്ഞത്.
അങ്ങനെ അവർ ആ പ്രണയകഥ പറഞ്ഞു തുടങ്ങി. സോനുവിനെ ആദ്യമായി കണ്ടത് ഹൈക്കോട്ട് ജെട്ടിയിൽ വച്ചായിരുന്നു. അവിടെ 13 വയസ്സ് മുതൽ 19 വയസ്സുവരെ കപ്പലണ്ടി വിറ്റിരുന്നു. ആ സമയത്ത് സ്‌കൂൾ യൂണിഫോമിൽ സുഹൃത്തിനെ കാണാനായി പോകുമ്പോഴാണ് ഞാൻ ആദ്യമായി സോനുവിനെ കണ്ടത്. ആദ്യ കാഴ്ചയിൽ ക്രഷൊന്നും തോന്നിയിരുന്നില്ല.
ഒരു സാധാരണ കൂടിക്കാഴ്ച പിന്നീട് പലതവണ അവിടെയും ഇവിടെയും വെച്ച് കണ്ടു. ആ സമയത്ത് പെൺകുട്ടികളെ വായിനോക്കാനോ കമന്റ് അടിക്കാനോ ഒന്നും സമയമില്ല, കപ്പലണ്ടി കച്ചവടം ചെയ്തിട്ട് വേണം വീട്ടിലേക്ക് അരി വാങ്ങിക്കാൻ. ഇതിനിടെ ഇടയ്‌ക്കൊക്കെ അവൾ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ ആ സമയത്ത് നല്ല സ്‌റ്റൈലിഷിൽ ആണ് പോവാർ. ജിമ്മിൽ ഒക്കെ പോകുമായിരുന്നു. കപ്പലണ്ടി കച്ചവടം ചെയ്‌തെന്ന് പറയാൻ എനിക്കൊരു നാണക്കേടും ഇല്ലെന്ന് ബഷീർ പറഞ്ഞു.
ആദ്യം ബഷിയാണ് പ്രെപ്പോസ് ചെയ്തത് എന്ന് സോനു പറഞ്ഞു. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. നമ്പർ ഷെയർ ചെയ്തു. ക്ലാസ്സ് കഴിഞ്ഞ് പോകുന്നതിനിടെ ഇവൾ എന്നെ ഫോൺ വിളിക്കും, കപ്പലണ്ടി വറക്കുന്നതിനിടെ ഹെഡ്‌സെറ്റ് വെച്ചാണ് ഞാൻ സംസാരിക്കാർ. ഫോണിലൂടെയാണ് പ്രെപ്പോസ് ചെയ്തത്. കപ്പലണ്ടി കച്ചവടക്കാരൻ എന്ന കണ്ണിലല്ല സോനു എന്നെ കണ്ടത്.
also read
സിനിമാ ഫീല്‍ഡിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങവേയാണ് ആദിത്യനെ മരണം തട്ടിയെടുത്തത്; സങ്കടത്തോടെ കിരണ്‍
അതുകൊണ്ട് അവളോട് ഇഷ്ടം പറയാൻ എളുപ്പമായിരുന്നു. വട്ടാണോ എന്നായിരുന്നു ആദ്യം സോനു ചോദിച്ചത്. ഒരു സുഹൃത്തായിട്ടാണ് കണ്ടതെന്നും എൻറെ സങ്കല്പത്തിലുള്ള ഒരു പുരുഷനല്ല നീ എന്നും നിനക്ക് എന്നെക്കാളും ലുക്കില്ലേ കളറില്ലേ നല്ലൊരു പെൺകുട്ടിയെ നിനക്ക് കിട്ടും എന്ന് സോനു പറഞ്ഞു.
ഒരുപാട് സമയമെടുത്താണ് സോനു ഇഷ്ടമാണെന്ന് പറഞ്ഞത്. പിന്നെ ബൈക്കിൽ ഞങ്ങൾ കറങ്ങാൻ പോയിട്ടുണ്ട്. അന്ന് സോനു പഠിക്കുകയായിരുന്നു , അതുകൊണ്ട് അവളുടെ കാര്യങ്ങൾ നോക്കിയത് ഞാനാണെന്ന് ബഷീർ പറഞ്ഞു.