‘ഇതെന്റെ ചിത്രം, അവർ ആരുംവേണ്ട’; ഷൂട്ടിങ് തുടങ്ങും മുൻപെ ‘ദളപതി 68’ സംവിധായകൻ വെങ്കട് പ്രഭുവിന് നിർദേശം നൽകി വിജയ്

18409

ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ എന്ന വിജയ് ചിത്ത്രതിനായുള്ള കാത്തിരിപ്പിലായിരുന്നു ഇളയ ദളപതി ഫാന്‍സ്. ഒടുവില്‍ ചിത്രം റിലീസായതോടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയ് ചിത്രം ലിയോ വന്‍ പ്രതികരണമാണ് തിയേറ്ററില്‍ നേടുന്നത്. റെക്കോര്‍ഡ് വിജയം നേടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഇതിനിടെ വിജയ് അടുത്ത ചിത്രത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. പേര് നല്‍കാത്ത ചിത്രം അറിയപ്പെടുന്നത് ദളപതി 68 എന്നാണ്. സംവിധായകന്‍ വെങ്കിട് പ്രഭുവാണ് അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. കസ്റ്റഡി എന്ന അവസാന പടം വന്‍ പരാജയമായിട്ടും വിജയ് വെങ്കിട് പ്രഭുവിനെ വിശ്വസിച്ച് കൂടെ നില്‍ക്കുകയാണ്.

Advertisements

എന്നാല്‍ ഈ വിജയ് ചിത്രം തുടങ്ങും മുന്‍പ് തന്നെ വെങ്കിട് പ്രഭുവിന് മുന്നില്‍ ഒരു നിബന്ധന വച്ചുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരമായി വെഹ്കിട് പ്രഭു ഒരു ടീമിനൊപ്പമാണ് വര്‍ക്ക് ചെയ്യുന്നത്. അത് ഇത്തവണ പറ്റില്ലെന്ന് വിജയ് നബന്ധന വെച്ചെന്നാണ് വാര്‍ത്ത.
ALSO READ- ഇത് നിങ്ങളുടെ ജീവിതമാണ്, ജീവിക്കുക മാത്രമാണ് ചോയ്സ്; രമേഷ് പിഷാരടിയുമായുള്ള ബന്ധം ഇല്ലാതാകാന്‍ അനുവദിക്കില്ലെന്ന് ആര്യ

വെങ്കിട് പ്രഭു തന്റെ ആദ്യചിത്രമായ ചെന്നൈ 28മുതല്‍ തന്നെ ഈ ടീമിനെ തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. നടന്‍ അരവിന്ദ് മുതല്‍ വെങ്കിട് പ്രഭുവിന്റെ അനുജന്‍ പ്രേംജിവരെയുള്ള താരങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. ഇതില്‍പ്പെടുന്നു. ഇവരെല്ലാം പ്രധാന വേഷത്തിലും, അപ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാല്‍ ഇത്തവണ പുതിയ ചിത്രം തുടങ്ങും മുന്‍പ് തന്നെ ഈ സംഘത്തിലെ ഒരാളെപ്പോലും ദളപതി 68ല്‍ കാസ്റ്റ് ചെയ്യരുത് എന്ന് വിജയ് നിര്‍ദേശിച്ചെന്നാണ് വിവരം. ചിത്രത്തിന് തികച്ചും ഒരു ഫ്രഷ് ഫീല്‍ വേണമെന്നാണ് വിജയ് നിബന്ധന വെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ALSO READ-‘കൂടെ താമസിക്കാന്‍ വന്നതാണ്’; അന്ന് വിനു മോഹനെ തേടി ബാഗുമായി പെണ്‍കുട്ടി കയറി വന്ന അനുഭവം പങ്കിട്ട് അമ്മ ശോഭ മോഹന്‍

എജിഎസ് എന്റര്‍ടെയ്‌മെന്റാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. കൊവിഡിന് തൊട്ടുമുന്‍പ് റിലീസായ ബിഗില്‍ ചിത്രം നിര്‍മ്മിച്ചതും എജിഎസ് എന്റര്‍ടെയ്‌മെന്റാണ്. ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ആക്ഷന്‍ ചിത്രമാണ് വിജയ്ക്കായി വെങ്കിട് പ്രഭു ടീം ഒരുക്കുന്നത് എന്നാണ് സൂചനകള്‍.

സിനിമയുടെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുന്നെന്നാണ് വിവരം.ഒരു ഗാന രംഗം ഇതിനകം ചിത്രീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പഴയ തമിഴ് യുവ സൂപ്പര്‍താരം പ്രശാന്ത് അടക്കം ഈ രംഗത്തിലെത്തിയെന്നും വാര്‍ത്തകൡലുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയ്തത്.

പതിവ് പോലെ വെങ്കിട് പ്രഭു ചിത്രമായതിനാല്‍ തന്നെ സംഗീതം ചെയ്യുന്നത് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കരരാജയാണ്. എന്നാല്‍, ചിത്രത്തിന്റെ ബിജിഎം എസ് തമന്‍ ചെയ്യും എന്നും സൂചനകളുണ്ട്.

ലിയോ റിലീസായതിനാല്‍ ദളപതി 68 സംബന്ധിച്ച ഔദ്യോഗിക അപ്‌ഡേറ്റുകള്‍ ഉടന്‍ വരുമെന്നാണ് വിവരം. ചിത്രത്തിന്റെ ടൈറ്റില്‍ ഈ മാസമോ, അടുത്ത മാസം ആദ്യമോ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Advertisement