അദ്ദേഹം എന്റെ അച്ഛനായിരുന്നെങ്കിൽ അത് അപൂർവ്വ ഭാഗ്യമാകുമായിരുന്നു; പക്ഷേ വിധി അതിന് എതിരായിരുന്നു; മനസ്സ് തുറന്ന് മോഹൻലാൽ

396

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇപ്പോഴത്തെ തലമുറക്ക് ചേർത്ത് നിർത്താനുള്ള പേരായിരിക്കും സാക്ഷാൽ മോഹൻലാൽ. പക്ഷേ മോഹൻലാലിനേക്കാളും മുന്നേ ജീവിച്ചിരുന്ന മഹാ പ്രതിഭകളുണ്ടായിരുന്നു. അവരൊടൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്ന് ഒരിക്കൽ ലാൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അനശ്വരനടൻ സത്യൻമാഷിനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ചലച്ചിത്രലോകം. ലാലിന്റെ വാക്കുകൾ ഇങ്ങനെ; പലപ്പോഴും ഞാൻ ഓർക്കാറുണ്ട,് എന്തുമാത്രം സൗഭാഗ്യങ്ങളാണ് സിനിമയും ജീവിതവും എനിക്കു നൽകിയത്. മലയാളത്തിലെ മാസ്റ്റേഴ്സ് ആയ മിക്ക നടന്മാർക്കുമൊപ്പം അഭിനയിച്ചു. നിമിത്തംപോലെ അത്തരം ഭാഗ്യങ്ങൾ എന്നെ തേടി വരുന്നു.

Advertisements

Also Read
കണവയാണെന്ന് പറഞ്ഞ് കമൽഹാസൻ തന്നത് പാമ്പിനെ; അന്നയാൾ ആംഗ്യം കാണിച്ചില്ലായിരുന്നെങ്കിൽ കമലിനെ ഞാൻ അനുസരിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി ഉർവ്വശി

എന്റെ അച്ഛനായി മലയാളത്തിലെ മഹാനടൻമാർ പലരും അഭിനയിച്ചിട്ടുണ്ട്. എന്നാൽ സത്യൻമാഷിന്റെ മകനായി അഭിനയിക്കാൻ എനിക്ക് വിധിയുണ്ടായില്ല. മാഷിന് പത്തു വർഷം കൂടി ആയുസ് നീട്ടിക്കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള മഹാഭാഗ്യവും എനിക്കുണ്ടാകുമായിരുന്നു. എന്റെ അച്ഛനായി അദ്ദേഹം അഭിനയിച്ചിരുന്നെങ്കിൽ അത് അപൂർവമായ ഒരു ഭാഗ്യമാകുമായിരുന്നു.

മദിരാശിയിലെ സ്വാമീസ് ലോഡ്ജ് സത്യൻ മാഷുൾപ്പെടെ മിക്ക സിനിമാ പ്രവർത്തകരുടെയും സ്ഥിരം താവളമായിരുന്നു. ഞാനും ഒരുപാട് ദിനരാത്രങ്ങൾ അവിടെ ചെലവഴിച്ചിട്ടുണ്ട്. അവിടെ മാഷിന് സ്ഥിരമായി ഒരു മുറി തന്നെയുണ്ടായിരുന്നു. പതിവായി ഉപയോഗിച്ചിരുന്ന ഒരു കസേരയും. പലപ്പോഴും ആ മുറിയിൽ ഞാൻ തങ്ങിയിട്ടുണ്ട്. ആ കസേരയിൽ ഇരുന്നിട്ടുണ്ട്. ഒരുപക്ഷേ, അറിഞ്ഞോ അറിയാതെയോ മാഷ് എന്നെ കണ്ടിട്ടുണ്ടാവും. അനുഗ്രഹം എന്റെ ശിരസിൽ വർഷിച്ചിട്ടുണ്ടാവും- മോഹൻലാൽ പറഞ്ഞു.

Also Read
കണവയാണെന്ന് പറഞ്ഞ് കമൽഹാസൻ തന്നത് പാമ്പിനെ; അന്നയാൾ ആംഗ്യം കാണിച്ചില്ലായിരുന്നെങ്കിൽ കമലിനെ ഞാൻ അനുസരിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി ഉർവ്വശി

അനശ്വര സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് മലയാളചിത്രങ്ങളിൽ ജീവൻ നൽകാനുള്ള ഭാഗ്യം മധുവിനെന്നപോലെ സത്യനും ലഭിച്ചിട്ടുണ്ട്.’നീലക്കുയിലി’ലെ ശ്രീധരൻമാസ്റ്റർ, ‘ഓടയിൽനിന്നി’ലെ പപ്പു, ‘ചെമ്മീനി’ലെ പളനി, ‘മുടിയനായ പുത്രനി’ലെ രാജൻ, ‘വാഴ്വേമായ’ത്തിലെ സുധീന്ദ്രൻ, ‘യക്ഷി’യിലെ പ്രൊഫ. ശ്രീനി, ‘അശ്വമേധ’ത്തിലെ ഡോക്ടർ, ‘കടൽപ്പാല’ത്തിലെ ഡബിൾ റോൾ, ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ചെല്ലപ്പൻ…! ഇതെല്ലാം മലയാളികൾ ആഘോഷിച്ച സിനിമകളുമാണ്.

Advertisement