‘സിനിമകളിലെ വില്ലന്‍; ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍’; കുണ്ടറ ജോണിയെ കുറിച്ച് വേദനയോടെ മോഹന്‍ലാല്‍

146

മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു മുഖമാണ് വിട വാങ്ങിയ നടന്‍ കുണ്ടറ ജോണിയുടേത്. കഴിഞ്ഞദിവസമാണ് താരം സിനിമാ ലോകത്തേയും കുടുംബത്തേയും വിട്ടുപിരിഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. താര്തതിന്റെ വിയോഗത്തില്‍ പ്രമുഖരായ നിരവധി പേരാണ് അത്യാഞ്ജലി അര്‍പ്പിച്ചെത്തിയത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ജോണി സ്വപ്‌നം കണ്ടിരുന്നത് ഒരു സൂപ്പര്‍ സ്റ്റാറാവുക എന്നതായിരുന്നു. സിനിമയില്‍ അരങ്ങേറിയ കാലം മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനായിരുന്നു താരത്തിന്റെ നിയോഗം.

Advertisements

ഇപ്പോഴിതാ പ്രിയപ്പെട്ട ജോണിയുടെ വിയോഗത്തെ കുറിച്ച് വേദനയോടെ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സഹപ്രവര്‍ത്തകന്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ജോണിയെ ഓര്‍ത്തെടുക്കുന്നത്. വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു ജോണിയെന്ന് മോഹന്‍ലാല്‍ പറയുന്നു.

ALSO READ- ഈ അമ്മയും മോളും പൊളിയാണ്, എന്തൊരു ക്യൂട്ട് ആണ്; അഹാന ചിത്രം വൈറല്‍

‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു.’

‘എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍’-മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നതിങ്ങനെ.

നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‍ കുണ്ടറ ജോണിയുടെ മ രണം. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ALSO READ- ഇങ്ങനെ പോയാല്‍ മഞ്ജുവിനെ വെട്ടിച്ച് ലേഡീ സൂപ്പര്‍സ്റ്റാറാവും കാവ്യ; ജനപ്രീതിയില്‍ മുന്നിലുള്ള നടിമാരുടെ ലിസ്റ്റ് പുറത്ത്

1979ല്‍ അഗ്‌നിപര്‍വതം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ കുണ്ടറ ജോണി നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഐവി ശശി ഒരുക്കിയ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചതാണ് തുടക്കകാലത്ത് താരത്തിന് മുതല്‍ക്കൂട്ടായത്. പിന്നീട് കിരീടം, ചെങ്കോല്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ‘വില്ലന്‍’ ആയി മാറി.

നാടോടി കാറ്റ്, ഗോഡ് ഫാദര്‍,ഓഗസ്റ്റ് 15, ഹലോ, അവന്‍ ചാണ്ടിയുടെ മകന്‍, ഭാര്‍വചരിതം മൂന്നാം ഖണ്ഡം, ബല്‍റാം ്/ െതാരാദാസ്, ഭരത്ചന്ദ്രന്‍ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈല്‍, തച്ചിലേടത്ത് ചുണ്ടന്‍, സമാന്തരം, വര്‍ണപ്പകിട്ട്, ആറാം തമ്പുരാന്‍, സ്ഫടികം, സാഗരം സാക്ഷി, ആനവാല്‍ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ ജോണി വേഷമിട്ടിട്ടുണ്ട്.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ ആയിരുന്നു അവസാനചിത്രം. മലയാളത്തിന് പുറമെ തമിഴ്‌ലും കന്നഡയിലും തെലുങ്കിലും ജോണി അഭിനയിച്ചു. അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

Advertisement