മെഗാഹിറ്റുകള്‍ മമ്മൂട്ടിക്ക് പുത്തരിയല്ല, അതൊരു ശീലമാണ്; വ്യത്യസ്തതയുടെ തമ്പുരാനായ മമ്മൂട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട താരജീവിതത്തിന്റെ രഹസ്യം ഇതാണ്

39

മലായാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശീലമാണ് മെഗാഹിറ്റുകള്‍ സൃഷ്ടിക്കുക എന്നത്. അഞ്ചു സിനിമകള്‍ ചെയ്യുമ്പോള്‍ അവയിലൊന്ന് വന്‍ വിജയമായി മാറ്റുന്ന മഹാമന്ത്രം മമ്മൂട്ടിക്ക് സ്വായത്തമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ കരിയറില്‍ മഹാവിജയങ്ങള്‍ അനവധി. ഏറ്റവും പുതിയ ഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതികള്‍ 100 കോടി ക്ലബിലേക്കുള്ള കുതിപ്പിലാണ്.

മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങള്‍ തിരഞ്ഞപ്പോള്‍ ലഭിച്ച അനവധി സിനിമകളില്‍ നിന്ന് 10 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നത് വെബ്ദുനിയ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ്. പല ജോണറുകളിലുള്ള ഈ വന്‍ ഹിറ്റുകള്‍ തന്നെയാണ് വ്യത്യസ്തതയുടെ തമ്പുരാനായ മമ്മൂട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട താരജീവിതത്തിന്റെ രഹസ്യവും.

Advertisements

1. രാജമാണിക്യം സംവിധാനം: അന്‍വര്‍ റഷീദ്, 2. കാഴ്ച സംവിധാനം: ബ്ലെസി, 3. കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം: ടി എസ് സുരേഷ്ബാബു, 4. ദി കിംഗ് സംവിധാനം: ഷാജി കൈലാസ്, 5. പപ്പയുടെ സ്വന്തം അപ്പൂസ് സംവിധാനം: ഫാസില്‍, 6. ആവനാഴി സംവിധാനം: ഐ വി ശശി, 7. അമരം സംവിധാനം: ഭരതന്‍, 8. ന്യൂഡല്‍ഹി സംവിധാനം: ജോഷി, 9. വാത്സല്യം, സംവിധാനം: കൊച്ചിന്‍ ഹനീഫ, 10. ഹിറ്റ്‌ലര്‍, സംവിധാനം: സിദ്ദിക്ക്

Advertisement