ആസിഫ് അലിയെ കാണാന്‍ എന്ത് സുന്ദരനാണ്! മോഹന്‍ലാലിന്റെ ചിരിപോലെ തോന്നു ആസിഫ് അലി ചിരിക്കുമ്പോള്‍: നടന്‍ സത്യരാജ്

146

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിക്ക് ഇന്ന് ആരാധകരേറെയാണ്. ടെലിവിഷന്‍ അവതാരകനായിട്ടായിരുന്നു ആസിഫ് അലിയുടെ തുടക്കം.

പിന്നീട് ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നായകനായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം ഇന്ന്.

Advertisements

ഇപ്പോഴിതാ ആസിഫ് അലിയെ കുറിച്ച് തമിഴ് നടനായ സത്യരാജ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ആസിഫലിയെ താന്‍ ഒറ്റയുടെ ലൊക്കേഷനില്‍ വെച്ചിട്ടാണ് ആദ്യം കാണുന്നതെന്നും ആസിഫ് അലിയുടെ ചിത്രങ്ങളൊന്നും ഇത് വരെ കണ്ടിട്ടില്ലെന്നും സത്യരാജ് പറയുകയാണ്. കൂടാതെ ആസിഫിന്റെ ചിരി കാണാന്‍ നല്ല ഭംഗിയാണെന്നും അത് മോഹന്‍ലാലിന്‍രെ ചിരി പോലെ മനേഹരമാണെന്നുമാണ് സത്യരാജ് പറയുന്നത്.

ALSO READ- മമ്മൂക്കയുടെ സിനിമ തിയേറ്ററില്‍ ഇടിച്ചുകയറി കണ്ടതാണ്, ഇന്ന് തോളില്‍ കൈയ്യിട്ട് നടക്കുന്നു; അടുപ്പമുണ്ടെങ്കിലും ലാലിനെ കാണുമ്പോള്‍ എഴുന്നേറ്റ് പോകും: സിദ്ദിഖ്

റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ. ഈ എന്ന സിനിമയില്‍ ആസിഫ് അലിയുടെ അച്ഛനായി എത്തുന്നത് സത്യരാജാണ്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലിയെ കുറിച്ച് സത്യരാജ് സംസാരിച്ചത്.

‘ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി ആസിഫിനെ കാണുന്നത്. അതിനു മുന്‍പുള്ള ആസിഫ് പടങ്ങളൊന്നും കണ്ടിട്ടില്ല. അവന് എത്ര മനോഹമായിട്ടുള്ള മുഖമാണുള്ളത്. അവന്റെ കണ്ണ്, ചിരിയെല്ലാം ഏറെ ഇഷ്ടപെടുന്നവയാണ്.

ALSO READ- ‘മോന് പേരിട്ടതിന് ശേഷമാണ് ഇത്രയും വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയത്, ഞാന്‍ ഇത്രയും മോശക്കാരനാണോ എന്ന് എനിക്ക് തന്നെ തോന്നി’; വിജയ് മാധവ്

ഉദാഹരണത്തിന് മോഹന്‍ലാല്‍ സാറിന്റെ ചിരിയുണ്ടല്ലോ അത് എല്ലാവര്‍ക്കും ഇഷ്ടമാണ്, അതുപോലെയാണ് ആസിഫിന്റേതും എന്നും സത്യരാജ് പറഞ്ഞ്. ഒരു ബാഡ് ക്യാരക്റ്റര്‍ ആസിഫിന് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അത്രത്തോളം മനോഹരമായ മുഖമാണ് അവന്റേതെന്ന് സത്യരാജ് പറഞ്ഞു.


അതേസമം, മലയാള സിനിമാ ലൊക്കേഷനില്‍ പൊതുവായിട്ട് കണ്ടിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് അത് എല്ലാ ഭാഷയിലുള്ള ലൊക്കേഷനിലും ഒരുപോലെയാണെന്നായിരുന്നു സത്യരാജിന്റെ മറുപടി. സെറ്റിലേക്ക് വരാനുള്ള സമയത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട് എന്നാണ് സത്യരാജ് വ്യത്യാസമായി പറയുന്നത്.

Advertisement