അവസാനനിമിഷം എനിക്ക് ക്ലൈമാക്‌സ് മാറ്റേണ്ടി വന്നു, തിരക്കഥാകൃത്തുക്കളെല്ലാം എനിക്കെതിരായി, മീനത്തില്‍ താലികെട്ട് സിനിമയെ കുറിച്ച് ലാല്‍ജോസ് പറയുന്നു

284

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് ഒരുക്കിയത്.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു.

Also Read: കോടികളുടെ ബിസിനസ്സാണ് ഇപ്പോള്‍, പിന്നെ സിനിമയിലേക്ക് തിരിച്ചുവന്നിട്ട് എന്ത് കിട്ടാനാണ്, അസിന്റെ മടങ്ങിവരവിനെ കുറിച്ച് ഫിലിം ജേണലിസ്റ്റ് പറയുന്നത് ഇങ്ങനെ

ഇപ്പോഴിതാ താന്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച മീനത്തില്‍ താലികെട്ട് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ജോസ്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ആദ്യം തീരുമാനിച്ചിരുന്ന ക്ലൈമാക്‌സ് അല്ലായിരുന്നു പ്രേക്ഷകര്‍ ഇപ്പോള്‍ കാണുന്നതെന്ന് ലാല്‍ജോസ് പറയുന്നു.

ചെറിയ ആശയത്തില്‍ നിന്നാണ് മീനത്തില്‍ താലികെട്ട് എന്ന ചിത്രം പിറവിയെടുക്കുന്നത്. താനാണ് ആ ആശയം ഒരു സിനിമാക്കഥയായി വികസിപ്പിച്ചതെന്നും എകെ സാജനും സന്തോഷും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയതെന്നും എന്നാല്‍ സിനിമ ഫൈനല്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ സാജന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായെന്നും അതിന് ശേഷം കൈമാക്‌സൊക്കെ സന്തോഷം ഒറ്റക്കാണ് എഴുതിയതെന്നും ലാല്‍ ജോസ് പറയുന്നു.

Also Read: ഞാൻ അവർക്ക് അവസരം നല്കുന്നുണ്ടെങ്കിൽ അതിനൊരു കാരണവും ഉണ്ട്; യുവസംവിധായകർക്ക് അവസരം നല്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മമ്മൂട്ടി

എന്നാല്‍ ആ ക്ലൈമാക്‌സ് ആര്‍ക്കും അത്രത്തോളം ഇഷ്ടമായില്ല. അങ്ങനെ ആ ഉത്തരവാദിത്വം തന്റെ തലയിലേക്ക് വന്നുവെന്നും ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി താന്‍ ലോഹിതാദാസിന്റെ അടുത്തേക്ക് പോയെന്നും കഥ കേട്ടപ്പോള്‍ അദ്ദേഹം കഥക്കുള്ള പല സാധ്യതകളും പറഞ്ഞുതന്നുവെന്നും ലാല്‍ജോസ് പറയുന്നു.

എന്നാല്‍ പുതിയൊരു ക്ലൈമാക്‌സ് എഴുതി സന്തോഷിന്റെ കൈയ്യില്‍ കൊടുത്തപ്പോള്‍ അദ്ദേഹം ഹാപ്പിയായിരുന്നില്ല. അദ്ദേഹം ദേഷ്യപ്പെട്ടുവെന്നും എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചെയ്യുകയെന്നൊക്കെ ചോദിച്ചുവെന്നും സാജനും തന്നെ കുറ്റം പറഞ്ഞുവെന്നും പിന്നീട് സാജന്‍ തിരക്കഥ ഒന്നൂടെ വായിച്ച് നോക്കി താന്‍ എഴുതിയത് സെലക്ട് ചെയ്തുവെന്നും ലാല്‍ജോസ് പറയുന്നു.

Advertisement