ബോളിവുഡിന്റെ ലേഡി സിങ്കമാകാൻ ദീപിക പദുക്കോൺ; സംവിധാനം ചെയ്യാൻ രക്ഷിത് ഷെട്ടിയും

82

ബോളിവുഡ് നടിയും മോഡലുമാണ് ദീപിക പദുകോൺ. 1986 ജനുവരി 5ന് ജനിച്ചു. പിതാവ് ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോൺ. ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്.ദീപികക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി.ദീപിക ആദ്യമായി അഭിനയിച്ചത് കന്നട ചിത്രമായ ഐശ്വര്യ ആണ്.

ഇപ്പോഴിതാ ബോളിവുഡിന്റെ ലേഡി സിങ്കമാകാൻ ബോളിവുഡ് നടി ദീപിക പദുകോൺ എത്തുന്നു എന്നാണ് കേൾക്കുന്നത്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലാണ് ദീപിക പ്രധാന വേഷത്തിൽ എത്തുക. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

Advertisements

Also Read
ഏഴ് വർഷമായി ഒരു ചിത്രത്തിന്റെ പണിപ്പുരയിൽ; ഷൂട്ടിങ്ങ് മുടങ്ങിയപ്പോൾ അഭിനയത്തിലേക്ക്; തെന്നിന്ത്യയിലെ സൂപ്പർ സംവിധായകൻ ഗൗതം വാസുദേവ് മേനോന് പറയാനുള്ളത് ഇങ്ങനെ

കൂട്ടിയിട്ട മൃതദേഹങ്ങൾക്ക് മുകളിൽ തോക്കുമായി ഇരിക്കുന്ന ദീപികയെ ആണ് ചിത്രത്തിൽ കാണുന്നത്. ശക്തി ഷെട്ടി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദീപിക തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അജയ് ദേവ്ഗണിന്റെ സഹോദരിയുടെ വേഷത്തിലാണ് ദീപിക എത്തുക എന്നാണ് വിവരം.

പിന്നാലെ കോപ് വേഴ്സിലേക്ക് ദീപികയെ സ്വാഗതം ചെയ്തുകൊണ്ട് താരത്തിന്റെ ഭർത്താവും നടനുമായ രൺവീറും എത്തി. ലേഡി സിങ്കം എത്തി. കോപ്-വേഴ്സിലേക്ക് ശക്തി ഷെട്ടി എത്തുന്നു- എന്നാണ് രൺവീർ കുറിച്ചത്. ചിത്രത്തിൽ ദീപികയുടേത് ഗംഭീര കഥാപാത്രമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 35- 40 ദിവസങ്ങൾ എടുത്തായിരിക്കും ദീപികയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുക.

Also Read
വിദേശത്തും ചരിത്രം കുറിച്ച് കണ്ണൂര്‍ സ്‌ക്വാഡ്! ജിസിസിയില്‍ നിന്നുമാത്രം 3 മില്യണ്‍; മുന്‍പ് ഇതേവിജയം കണ്ടത് വെറും ആറ് ചിത്രങ്ങള്‍

അതേസമയം വിവാഹം കഴിഞ്ഞ് ഇത്ര ആയെങ്കിലും താരത്തിന് കുട്ടികൾ ഉണ്ടാവാത്തതിന്റെ വിഷമത്തിലാണ് ആരാധകർ. വയസ്സ് നാല്പതിനൊട് അടുത്തുവെന്നും, കുട്ടികൾക്കായി ഇനിയെന്താണ് ശ്രമിക്കാത്തതെന്നും ചോദിച്ചുക്കൊണ്ടാണ് ആരാധകർ രംഗത്ത് വരുന്നത്. ഇതിനൊന്നും മറുപടിയുമായി ഇരുവരും എത്തിയിട്ടില്ല എന്നതാണ് രസകരം.

Advertisement