‘കേരളത്തിലേക്ക് ഫ്‌ളൈറ്റ് ഇല്ല’; ഫ്‌ളൈറ്റിനെ കുറിച്ച് വാചാലനായി ഷൈന്‍ ടോം ചാക്കോ; വേദി വിട്ടിറങ്ങി ഇപി ജയരാജന്‍; പഴയ വിവാദം കാരണമാണോ എന്ന് ചോദ്യം

588

സിനിമയില്‍ സംവിധായകനായി വന്ന് നടനായ താരമാണ് ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ 2 വര്‍ഷത്തില്‍ സിനിമയില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത് നടനെന്ന ഖ്യാതിയും ഷൈന്‍ ടോം ചാക്കോയ്ക്ക് തന്നെയാണ് ഉള്ളത്. ഓടി നടന്ന് അഭിനയിക്കുന്നത് എനിക്ക് വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിട്ടുണ്ട്. സമകാലീനമായ രാഷ്ട്രീയ വിഷയങ്ങളിലടക്കം പ്രതികരിക്കാനും മടിക്കാത്ത താരം കൂടിയാണ് ഷൈന്‍ ടോം. പലപ്പോഴും അദ്ദേഹത്തിന്റെ നാവിന് കടിഞ്ഞാണിടാന്‍ സാധിക്കാറുമില്ല.

ഇപ്പോഴിതാ ഷൈന്‍ ഒരു പരിപാടിക്കിടെ ഫ്‌ളൈറ്റിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമൊക്കെയാണ് ചര്‍ച്ചയാകുന്നത്. ഫ്‌ളൈറ്റിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പ്രസംഗം നടത്തുന്നതിനിടെ മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ വേദി വിടുകയായിരുന്നു.

Advertisements

ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ടൂറിസത്തിന് വേണ്ടി നാട്ടിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ വേണം എന്നാണ് ഷൈന്‍ ടോം ചാക്കോ പ്രസംഗിക്കുന്നത്. അതിനിടെയാണ് വേദിയില്‍ ഉണ്ടായിരുന്ന ഇപി വേദിയില്‍ നിന്നും പോയത്.

ALSO READ- ‘അമ്പലചുംബികളായ രണ്ട് യുവമിഥുനങ്ങള്‍’, ശ്രീവിദ്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി രാഹുല്‍; ആരും ഞെട്ടേണ്ടെന്ന് മറുപടിയുമായി ശ്രീവിദ്യയും

ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഇന്നത്തെക്കാലത്ത് ടൂറിസ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഓപ്ഷന്‍ ഫ്‌ലൈറ്റുകളാണ്. എന്തിന് ബംഗ്ലൂരില്‍ നിന്നും ഫ്‌ലൈറ്റ് നോക്കിയാല്‍ കേരളത്തിലേക്ക് ഇല്ല. രാവിലെ ഒരു ഫ്‌ലൈറ്റ് ഉണ്ടാകും നാലായിരിത്തിനോ അയ്യായിരത്തിനോ. പിന്നെയൊക്കെ കണക്ഷന്‍ ഫ്‌ലൈറ്റാണ് എന്ന് ഷൈന്‍ ടോം വിമര്‍ശിക്കുന്നു.

അതിനൊക്കെ ഇരുപത്തിരണ്ടായിരം, ഇരുപത്തിഅയ്യായിരം. ദുബായിന്നാകട്ടെ കാലത്ത് ഫ്‌ലൈറ്റില്ല കേരളത്തിലേക്ക്. ഒരുനാട് ടൂറിസം വിജയിക്കണമെങ്കില്‍ ആ നാട്ടിലേക്ക് ഫ്‌ലൈറ്റ് വേണം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് കേരളത്തിലേക്ക് കേരളത്തിലേക്ക് ഫ്‌ലൈറ്റുകളും ഇല്ല- എന്നാണ് ഷൈന്‍ ടോം വിമര്‍ശിക്കുന്നത്.

ALSO READ-‘ഇനി എവിടെ 3333 നമ്പര്‍ കണ്ടാലും ഞാന്‍ ഉണ്ടോ എന്ന് നോക്കണം; ഒരു ലൈഫേ ഉള്ളൂ അഗ്രഹിച്ചത് നേടണം’; വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബാല

ഇപി ജയരാജന്‍ വേദിയില്‍ നില്‍ക്കുമ്പോഴാണ് ഷൈന്‍ പ്രസംഗം തുടങ്ങിയത്. അതിനിടയില്‍ ഇപി വേദിയില്‍ നിന്നും പോയി. ഇത് കണ്ട ഷൈന്‍ ‘പറയാന്‍ പറ്റിയപ്പോ പറഞ്ഞന്നേ ഉള്ളു’ എന്നും പറയുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ വേദിയിലുള്ളയാളോട് പറഞ്ഞാണ് ഇപി ജയരാജന്‍ വേദി വിട്ടത് എന്ന് വീഡിയോയില്‍ വ്യക്തമാണ് എന്ന് കമന്റ് ബോക്‌സില്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ വിഷയത്തില്‍ ഷൈനെ അഭിവാദ്യം ചെയ്യുന്നുമുണ്ട്. ഒക്ടോബര്‍ 5നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കാണാം.

അതേസമം, ഇപി ജയരാജന്റെ ഇന്റിഗോ ഫ്‌ലൈറ്റ് യാത്ര സംബന്ധിച്ച് വിവാദങ്ങളും വിലക്കും ഓര്‍മ്മിപ്പിക്കുകയാണ് പലരും കമന്റ് ബോക്‌സില്‍. ഷൈന്‍ ടോം ചാക്കോ പതിവ് രീതിയില്‍ രസകരമായി പറഞ്ഞു എന്നാണ് ചലര്‍ പറയുന്നതും.

Advertisement