തകര്‍പ്പന്‍ വിജയം നേടി തമിഴില്‍ ഏറെ തരംഗമായ 96 എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി ജി കിഷന്. ചിത്രത്തില്‍ കുട്ടി ജാനുവായി എത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
മലയാളത്തിലും താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ തമിഴ് താരം വിജയ്ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹത്തെ കുറിച്ചും ആണ് നടി പറയുന്നത്.
also read
ഇവര്‍ ഒന്നിക്കുമോ, തെളിവുകള്‍ പുറത്ത് ; സന്തോഷത്തോടെ ആരാധകരും
എല്ലാവരും പറയും വിജയ് സര് അധികം സംസാരിക്കില്ല, വളരെ ഇന്ട്രോവേര്ട്ട് ആണ് എന്നൊക്കെ. എന്നാല്‍ വിജയ് അങ്ങനെയല്ലെന്ന് ഗൗരി പറയുന്നു, അദ്ദേഹത്തോട് തുറന്ന് സംസാരിച്ചാല്‍ അദ്ദേഹവും നമ്മളോട് അങ്ങനെ തന്നെ സംസാരിക്കുമെന്നും , മാത്രമല്ല തന്നെ വളരെ ദൈവീകമായി കാണുന്നവരോടാണ് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്തതെന്നും താരം പറഞ്ഞു.
നമ്മള് പലതും ഓപ്പണായി സംസാരിച്ചാല്‍ അദ്ദേഹം കേള്‍ക്കും, നമ്മളോട് സംസാരിക്കുകയും ചെയ്യും. അദ്ദേഹം നല്ലൊരു കേള്വിക്കാരന് കൂടെയാണ്. വലിയ വലിയ സൂപ്പര്‍ താരങ്ങള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരു ക്വാളിറ്റിയാണത്.
എന്റെ കോളേജ് അനുഭവങ്ങളൊക്കെ പറഞ്ഞപ്പോള്‍ തുറന്ന മനസ്സോടെ അതെല്ലാം കേള്ക്കകയും, അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പറയുകയും ചെയ്തു ഗൗരി പറഞ്ഞു.