ഈ അടുത്തായിരുന്നു നടി ബീന ആന്റണി തനിക്ക് ന്യൂമോണിയ ബാധിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞത്. ആശുപത്രിയില്‍ നിന്ന് ബോറടിച്ചിരുന്നപ്പോള്‍ ഒരു റീല്‍സ് ചെയ്യുകയും ചെയ്തു , ജഗദീഷേട്ടന്റെ പാട്ടുകളില്‍ ഏറെ ഇഷ്ടമുള്ളതാണ് ഇത് എന്നായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടാണ് വീഡിയോ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. എന്നാല്‍ വീഡിയോയ്ക്ക് മുകളിലായി ആരും തെറ്റുദ്ധരിക്കല്ലേ ചെറിയൊരു ന്യൂമോണിയ വന്നതാണെന്നും താരം കുറിച്ചിട്ടുണ്ട്.
ഇപ്പോള്‍ വിശ്രമത്തിലാണ് നടി. ഇത് കണ്ട് പെട്ടെന്ന് തന്നെ ഭേദമായി തിരിച്ചുവരു എന്നാണ് ആരാധകര്‍ പറഞ്ഞത്. തനിക്കിപ്പോള്‍ ആശ്വാസം ഉണ്ടെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നും കഴിഞ്ഞദിവസം ബീന കുറിച്ചിരുന്നു. അതേസമയം ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റലില്‍ നിന്ന് റീല്‍സ് ചെയ്യുന്നത്.
also read
ജീവിതത്തില്‍ മൂന്ന് സ്ത്രീകള്‍ നല്ലതായി കിട്ടിയാല്‍ അവനാണ് ഏറ്റവും വലിയ ഭാഗ്യവാന്, ഞാന്‍ ജയിലില്‍ ഉള്ളപ്പോള്‍ അവള്‍ക്ക് എന്നെ മിസ്സ് ചെയ്തു; ഭാര്യയെ കുറിച്ച് രവി
സ്ട്രെയിന്‍ ഒന്നും എടുത്തിട്ടില്ല , ഇവിടെ ബോറടിച്ചിരുന്നപ്പോള്‍ ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണെന്ന് താരം പറയുന്നുണ്ട്. പിന്നാലെ തന്റെ അസുഖത്തെക്കുറിച്ച് ബീന സംസാരിച്ചു. ചില ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ താന്‍ അത് അത്ര കാര്യമാക്കി എടുത്തിരുന്നില്ല . തുടക്കത്തില്‍ അതാണ് എനിക്ക് പണി ആയത്. ചുമ, പനി അങ്ങനെ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവഗണിക്കരുതെന്ന് ബീന പറയുന്നു. സ്വന്തം അനുഭവത്തിലൂടെയാണ് ഞാന്‍ ഈ പറയുന്നത്.
സ്കാനിംഗിന് ശേഷമാണ് ന്യൂമോണിയയാണെന്ന് സ്ഥിരീകരിച്ചത്. രണ്ടാമതും ഇത് വന്നപ്പോള്‍ ശരിക്കും പേടിച്ചു. അതേസമയം നേരത്തെ കോവിഡിനൊപ്പം തന്നെ ബീനക്ക് ന്യൂമോണിയ ബാധിച്ചിരുന്നു. ശരിക്കും മരണത്തെ നേരില്‍ കണ്ട ഒരു അവസ്ഥ തന്നെയായിരുന്നു അത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അതേക്കുറിച്ച് പറഞ്ഞ് ബീന തന്നെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്തായാലും പെട്ടെന്ന് തന്നെ അസുഖം മാറി തിരിച്ചു വരു എന്നാണ് ആരാധകര്‍ പറയുന്നത് .
https://youtu.be/QNgTZ98gAl8