പുത്തന്‍ കാര്‍ സ്വന്തമാക്കി നടന്‍ ബാല , വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

1013

ഒരു തമിഴ് താരം ആണെങ്കില്‍ പോലും മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് ബാല. ഇതിനോടകം നിരവധി സിനിമകളില്‍ തകര്‍പ്പന്‍ അഭിനയമാണ് ബാല കാഴ്ച വച്ചത്. തന്റെ ജീവിതത്തിലെ സങ്കടവും സന്തോഷമെല്ലാം ആരാധകരെ അറിയിക്കാറുള്ള താരം ഇപ്പോള്‍ ഇതാ പുത്തന്‍കാര്‍ സ്വന്തമാക്കിയ സന്തോഷമാണ് പങ്കുവെച്ചത്. 

ലെക്‌സസ് കാറാണ് താരം വാങ്ങിച്ചത്. പുതിയ വണ്ടി നേരെ അമ്പലത്തിലേക്ക് കൊണ്ടുപോയി പൂജിക്കുകയും ചെയ്തിട്ടുണ്ട് ബാല. കെ എല്‍ 55 വൈ 3333 എന്നാണ് കാറിന്റെ നമ്പര്‍. പൊലൂഷന്‍ ഫ്രീയാണ് എന്നാണ് ബാല പറഞ്ഞു. 3333 ഈ നമ്പര്‍ തനിക്ക് കൂടുതല്‍ ഇഷ്ടമായെന്നും ഈ നമ്പര്‍ കണ്ടാല്‍ അതില്‍ താന്‍ ഉണ്ടോ എന്ന് ഇനി നോക്കണം എന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വണ്ടിയുടെ വില മാത്രം പറഞ്ഞില്ല താരം.

Advertisements

‘നല്ല മൈലേജുണ്ട്. സര്‍വീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയില്‍ ആയിരുന്നു ഈ കാര്‍ ഞാന്‍ ആദ്യം കാണുന്നത്. അന്നേരം മൂണ്‍ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീല്‍ ആയിരുന്നു. എന്റടുത്ത് ജാഗ്വാര്‍ ഉണ്ട്. ഫ്രണ്ടില്‍ ഒരു പോഷന്‍ ബാക്കില്‍ ഒരു പോഷന്‍ എന്ന രീതിയില്‍ ആണ് മുകള്‍ ഭാഗം ഓപ്പണ്‍ ആകുക.

ലെക്‌സസില്‍ ഫസ്റ്റ് മുതല്‍ എന്‍ഡ് വരെ ഫുള്‍ ഓപ്പണ്‍ ആകും. വേണമെങ്കില്‍ ഫുള്‍ ഡാര്‍ക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിംഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാന്‍ പറ്റുന്ന കാറ് കൂടിയാണിത്’, എന്ന് കാറിനെ കുറിച്ച് ബാല പറഞ്ഞത്.

 

 

Advertisement