ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെല്‍സണ്‍ ചിത്രം ജയിലര്‍. മലയാളി താരങ്ങള്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്.
ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ജയിലറിലൂടെ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയിരുന്നു.
നരസിംഹ എന്ന കഥാപാത്രത്തെയാണ് താരം ജയിലറില്‍ അവതരിപ്പിച്ചത്. വെറും മിനിറ്റുകള്‍ മാത്രമുള്ള റോളായിരുന്നു ഇത്. ഇപ്പോഴിതാ നരസിംഹനെ കുറിച്ച് സംസാരിക്കുകയാണ് താരം. തന്നെ ഇപ്പോഴും പലരും നരസിംഹ എന്നാണ് വിളിക്കുന്നതെന്നും തന്റെ ജീവിതത്തിലെ ഒരു മാറ്റം തന്നെയാണ് ഇതെന്നും ശിവരാജ് കുമാര്‍ പറയുന്നു.
വെറും എട്ട് മിനിറ്റ് മാത്രമുള്ള റോളാണിത്. അത് ആരുടെയങ്കിലും ജീവിതം മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്ന് തനിക്ക് അറിയില്ലെന്നും തന്റെ ജീവിതത്തില്‍ മാറ്റമുണ്ടായെന്നും ജീവിതം മാറി എന്ന് പറയുമ്പോള്‍ ജനങ്ങള്‍ തനിക്ക് എന്തുനല്‍കി എന്നതാണ് ഉദ്ദേശിക്കുന്നതെന്നും തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നും താരം പറയുന്നു.
തനിക്ക് ജയിലര്‍ പുതിയൊരു അനുഭവമാണ്. സാധാരണ 80 സീനുകള്‍ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായകനടനായ താന്‍ വെറും 8 മിനിറ്റാണ് ജയിലറില്‍ അഭിനയിച്ചതെന്നും എന്നാല്‍ വിക്രമിലെ റോളക്‌സിനോടാണ് തന്നെ താരതമ്യം ചെയ്യുന്നതെന്നും എന്താണ് സംഭവിക്കുന്നത് എന്ന ്‌പോലും തനിക്ക് അറിയില്ലെന്നും ജയിലറില്‍ തനിക്ക് കിട്ടിയ സ്വീകാര്യത കണ്ട് ഭാര്യ പോലും ഞെട്ടിയെന്നും ശിവരാജ് കുമാര്‍ പറയുന്നു.