എട്ടാംക്ലാസ്സില്‍ തുടങ്ങിയ പ്രണയം, 18ാം വയസ്സില്‍ വിവാഹം, ഇന്ന് ഒരുമിച്ച് നിന്ന് പ്രേക്ഷകരെ ചിരിപ്പിച്ച് സിനിയും വിഷ്ണുവും, ജീവിതത്തിലെ വലിയ ആഗ്രഹം തുറന്നുപറഞ്ഞ് താരദമ്പതികള്‍

694

സോഷ്യല്‍മീഡിയയിലെ സജീവതാരങ്ങളായ സിനിയെയും വിഷ്ണുവിനെയും ഇന്ന് എല്ലാവര്‍ക്കും അടുത്തറിയാം. സ്റ്റാന്റപ്പ് കോമഡി ഷോയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഇവര്‍ക്ക് ഇന്ന് ആരാധകരും ഏറെയാണ്.

Advertisements

തങ്ങളുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ഇവര്‍ കോമഡിയായി അവതരിപ്പിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ചിരിക്കുന്നത് കാണുന്നതാണ് തങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്നാണ് ഇരുവരും പറയുന്നത്.

Also Read: അവൻ എന്നെ ചോദ്യം ചെയ്യാറുണ്ട്; എന്തിനാണ് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് എന്നാണ് അവന്റെ ചോദ്യം; അക്ഷയ് കുമാറിന്റെ വാക്കുകൾ വൈറലാകുന്നു

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് സിനിയും വിഷ്ണുവും. എട്ടാംക്ലാസ്സില്‍ തുടങ്ങിയ പ്രണയവും വിവാഹവും ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളുമാണ് ഇവര്‍ പങ്കുവെക്കുന്നത്.

തങ്ങളുടേത് പ്രണയവിവാഹമാണ്. അന്ന് സിനിമ എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണെന്നും താന്‍ അപ്പോള്‍ ഭയങ്കര സീരിയസായിരുന്നുവെന്നും എന്നാല്‍ സിനിക്ക് അങ്ങനെയായിരുന്നില്ലെന്നും വിഷ്ണു പറയുന്നു. അതേസമയം, 18ാം വയസ്സിലാണ് ചേട്ടന്‍ പെണ്ണുചോദിച്ച് വീട്ടിലേക്ക് വരുന്നതെന്നും താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സിനിയും പറയുന്നു.

പോയി വിവാഹപ്രായം ആവുമ്പോള്‍ വാ എന്നു പറഞ്ഞ് അപ്പൂപ്പന്‍ ചേട്ടനെ പറഞ്ഞുവിട്ടു. അതിന് ശേഷം പണക്കാരനാവാന്‍ ചേട്ടന്‍ ഗള്‍ഫിലേക്ക് പോയി എന്നും പക്ഷേ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നുവെന്നും വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം നല്ല രീതിയില്‍ ഏറ്റെടുത്ത് ചെയ്യുന്ന ചേട്ടനെ അങ്ങനെ തന്റെ വീട്ടുകാര്‍ക്കും ഇഷ്ടമായി എന്നും സിനി പറയുന്നു.

Also Read: മമ്മൂക്ക അന്ന് വളരെ അധികം ദേഷ്യപ്പെട്ടു; ഷൂട്ടിംഗ് നിർത്തി വെച്ചു; അവസാനം ഞാൻ അല്ല അത് ചെയ്തത് എന്റെ കഥാപാത്രം ആണെന്ന് പറയേണ്ടി വന്നു; വിനോദ് കോവൂർ

സോഷ്യല്‍മീഡിയയിലേക്ക് വന്നത് തങ്ങളുടെ സന്തോഷത്തിന് വേണ്ടിയാണ്. അതില്‍ നിന്നും വരുമാനമുണ്ടെന്ന് അറിഞ്ഞത് പോലും വളരെ വൈകിയാണെന്നും സിനിമ സീരിയല്‍ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് കോളുകള്‍ വന്നിരുന്നുവെന്നും പക്ഷേ തങ്ങള്‍ ചെയ്യുന്ന ചെറിയ വീഡിയോകളാണ് തങ്ങളുടെ ലോകമെന്നും അതിനപ്പുറം ചിന്തിച്ചിട്ടില്ലെന്നും സ്വന്തമായി ഒരു വീടുവെക്കുക എന്നതാണ് ഏറ്റവും വലിയ സ്വപ്‌നമെന്നും സിനിയും വിഷ്ണുവും പറയുന്നു.

Advertisement