അവർക്ക് അതാണ് സന്തോഷം നൽകുന്നതെങ്കിൽ ചെയ്യട്ടെ; തിരിച്ചും നമ്മൾ സന്തോഷത്തോടെ ഇരിക്കണം; മീര നന്ദൻ

170

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മീര നന്ദൻ. അതിനും മുന്നും പ്രേക്ഷകർക്ക് മീരയെ അറിയാമായിരുന്നു. പക്ഷെ ആ സമയത്ത് താരം ടെലിവിഷൻ അവതാരകയായിരുന്നു എന്ന് മാത്രം. സ്റ്റാർ സിംഗറിലൂടെയാണ് മലയാളികളെ മീരയെ ആദ്യമായി കാണുന്നത്. കൈ നിറയെ അവസരങ്ങളുമായി നിൽക്കുമ്പോഴായിരുന്നു മീര ദുബായിലേക്ക് ചേക്കേറിയത്.

സിനിമയുടെ പ്രശസ്തിയിൽ നിൽക്കുമ്പോൾ ആർ ജെ ആയിട്ടായിരുന്നു താരം മാറിയത്.ദുബായിലെ ഹിറ്റ് ആർജെയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല മീര നന്ദന്. മോഡലിംഗിലും താരം സജീവമാണ്. മീരയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ബോൾഡ് ലുക്കിലെത്തി മീര നന്ദൻ സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗം തീർക്കാറുണ്ട്.

Advertisements

Also Read
‘മുന്നില്‍ വന്നു നിന്നാല്‍ തന്ത്രിയായാലും മന്ത്രിയായാലും മുഖത്ത് ആട്ടു കിട്ടിയതു പോലെ നിലത്തിരുന്നു പോകും’; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ശാരദക്കുട്ടി

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മീര നന്ദൻ. മൈൽസ്റ്റോൺ മേക്കഴേസിന് നൽകിയ അഭിമുഖത്തിലാണ് മീര നന്ദൻ മനസ് തുറന്നത്. ഞാൻ കല്യാണം കഴിക്കില്ല എന്നും, ഇന്ന സമയത്ത് കല്യാണം നടക്കും എന്നും പറയുന്നില്ല. അത് നടക്കും. നടക്കേണ്ട സമയത്ത് നടക്കും. അത്രയേയുള്ളൂവെന്നാണ് മീര നന്ദൻ പറയുന്നത്.

ഒരാൾക്ക് എപ്പോൾ കല്യാണം കഴിക്കണം എന്ന് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ആ വ്യക്തിയാണ് തീരുമാനിക്കേണ്ടത്. എപ്പോഴാണ് അതിന് ശരിയായ സമയമെന്ന് അവർക്ക് തോന്നുന്നത് ആ സമയത്ത് അവർ തീരുമാനിക്കട്ടെ എന്നതാണ് വിവാഹത്തെക്കുറിച്ചുള്ള മീര നന്ദന്റെ നിലപാട്. തന്റെ ഷോർട്സ് ധരിച്ചുള്ള ചിത്രങ്ങൾക്ക് താഴെ എന്തിനാണ് ഇത്തരം വേഷങ്ങൾ ധരിക്കുന്നതെന്ന തരത്തിലുളള ചോദ്യവുമായി എത്തുന്നവരെക്കുറിച്ചും മീര നന്ദൻ പറയുന്നുണ്ട്.

Also Read
‘ഞാന്‍ ഇസ്രയേലിനെ അനുകൂലിക്കുന്നു; ഈ വിഷയത്തില്‍ നൂറ് ശതമാനവും ഞാന്‍ മോദിജിയെ പിന്തുണയ്ക്കുന്നു’; ഉണ്ണി മുകുന്ദന്‍

അത്തരം ചോദ്യങ്ങൾ ഞാൻ കമന്റ് സെക്ഷനിൽ കണ്ടിട്ടുണ്ട്. പക്ഷെ പൊതുവെ ഞാൻ ഈയ്യടുത്ത് ശ്രദ്ധിച്ചൊരു കാര്യമുണ്ട്. എന്ത് നല്ല കാര്യവും ആയിക്കോട്ടെ എന്ത് മോശം കാര്യവും ആയിക്കോട്ടെ, എന്ത് നോർമൽ ആയ കാര്യം ആയിക്കോട്ടെ അതിന്റെ താഴെ വന്ന് നെഗറ്റീവ് കമന്റിടുക എന്നതാണ് ചിലർക്ക് രസം. അത് അവർക്ക് സന്തോഷം നൽകുണ്ടെങ്കിൽ ചെയ്യട്ടെ. പക്ഷെ നമ്മളും സന്തോഷത്തോടെയിരിക്കണമെന്ന് നമുക്കും ആഗ്രഹമുണ്ടെന്നാണ് മീര നന്ദൻ പറയുന്നത്.

Advertisement