വിജയിയെ ഒന്നും പറയരുത് , ഞാന്‍ പറഞ്ഞിട്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്; ലോകേഷ് കനകരാജ്

154

ഒക്ടോബര്‍ അഞ്ചിന് ആയിരുന്നു വിജയ് നായകനായി എത്തുന്ന സിനിമ ലിയോയുടെ ട്രെയിലര്‍ പുറത്തുവന്നത്. നിമിഷ നേരം കൊണ്ടാണ് ഇത് വൈറല്‍ ആയത്. വലിയൊരു സര്‍പ്രൈസ് തന്നെയാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ആരാധകര്‍ക്ക് ഒരുക്കിയിരിക്കുന്നത് എന്നത് ഈ ഒറ്റ ട്രെയിലറില്‍ നിന്ന് വ്യക്തമായി. മാസ്സ് ഡയലോഗും നിരവധി ഫൈറ്റ് രംഗവും ട്രെയിലറില്‍ ഉണ്ട്.

Advertisements

എന്നാല്‍ ഇതില്‍ വിജയ് നടി തൃഷയോട് പറഞ്ഞ ഒരു വാക്ക് വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം വിജയ് ട്രെയിലറില്‍ സംസാരിച്ചു എന്നാണ് ആരോപണം.

ഒപ്പം അയോഗ്യനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ് എന്നാണ് തമിഴ്‌നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

ഇപ്പോള്‍ ഈ സംഭാഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ് . ഇതിന്റെ പേരില്‍ ദളപതി വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും. ഇത് പൂര്‍ണ്ണമായും തന്റെ ഉത്തരവാദിത്വമാണെന്നുമാണ് സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു.

also read
മൂന്ന് വര്‍ഷത്തെ കോഴ്‌സിന് ആണ് താരം ചേര്‍ന്നത് ; പഠിക്കാന്‍ വേണ്ടി ലണ്ടനിലേക്ക് പോയി നടി സാനിയ ഇയ്യപ്പന്‍
ഈ വാക്കാണ് ആ രംഗത്ത് എന്ന് അറിഞ്ഞപ്പോള്‍ അത് പറയാന്‍ വിജയ് മടിച്ചിരുന്നു. എന്നാല്‍ കഥാപാത്രത്തിന്റെ ഇമോഷന്‍ വ്യക്തമാക്കി അത് അദ്ദേഹത്തിനെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു. ചിലപ്പോള്‍ കഥാപാത്രത്തിന്റെ ദേഷ്യവും മറ്റും വയലന്‍സിലൂടെ മാത്രമല്ല വാക്കിലൂടെയും പ്രകടിപ്പിക്കേണ്ടിവരുമെന്ന് ലോകേഷ് കൂട്ടിച്ചേര്‍ത്തു.

Advertisement