വാഴ മുതല്‍ മിനി ബാര്‍ വരെ, ശ്രദ്ധനേടി നടി ഫറ ഷിബ്ലിയുടെ ഹോം ടൂര്‍ വീഡിയോ, അകത്തുള്ള കാഴ്ചകളെല്ലാം വ്യത്യസ്തം

154

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഫറ ഷിബ്ല. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായിട്ടാണ് ഫറ മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്.

Advertisements

ആദ്യ സിനിമയിലൂടെ തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ച ഫറ ഷിബ്ലയെ പറ്റി അന്നേ ചര്‍ച്ചകള്‍ നടന്നിരുന്നു. പൃഥ്വിരാജ്, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്.

Also Read: തിയ്യേറ്ററിലുള്ളവര്‍ കാണേണ്ടല്ലോ രാധികയുടെ കരച്ചില്‍, ഇന്നലെയുടെ ക്ലൈമാക്‌സ് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി, കാരണം തുറന്നുപറഞ്ഞ് താരം

അത്തരത്തില്‍ സിനിമയ്ക്ക് വേണ്ടി 85 കിലോയില്‍ നിന്നും 65 ലേക്ക് കുറയ്ക്കുകയും വീണ്ടും ശരീരഭാരം കൂട്ടിയും ഷിബ്ല എല്ലാവരെയും ഞെട്ടിച്ചിരുന്നു. കൂടാതെ സ്വിം സ്യൂട്ടണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കില്‍ ഫോട്ടോഷൂട്ട് നടത്തിയും ഫറ ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇ്‌പ്പോഴിതാ ഫറയുടെ ഹോം ടൂര്‍ വീഡിയോയാണ് ശ്രദ്ധനേടുന്നത്. കൗമുദി ചാനലാണ് ഫറയുടെ ഹോം ടൂര്‍ വീഡിയോ പുറത്തുവിട്ടത്. ഒരു പ്രത്യേകതയുള്ള ക്ലോക്കും വീട്ടിലെ ചെടികളും എല്ലാം ഫറ കാണിച്ച് തരുന്നുണ്ട്, വാഴ പോലെയുള്ള ചെടിയടക്കം നിരവധി ഇന്‍ഡോര്‍ പ്ലാന്റ്‌സുകളാണ് വീട്ടിലുള്ളത്.

Also Read: ഗള്‍ഫില്‍ റിലീസിന് മുമ്പേ കോടികള്‍ വാരി ലിയോ, അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ്

ഓപ്പണ്‍ കിച്ചണാണ് വീട്ടിലുള്ളത്. മകന് വേണ്ടി താന്‍ ഡെയ്‌ലി കുക്ക് ചെയ്യുമെന്നും അവന് ജങ്ക് ഫുഡ്‌സ് കൊടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ഫറ പറയുന്നു. ഒരു മിനി ബാറും ഫറയുടെ വീട്ടിലുണ്ട്്. തന്‍്‌റയും ഭര്‍ത്താവ് വിജിത്തിന്റെയും കൂട്ടുകാരൊക്കെ വന്നാല്‍ അവിടെയാണ് കൂടുതല്‍ സമയവും ചില്‍ ചെയ്ത് ഇരിക്കാറുള്ളതെന്ന് ഫറ പറയുന്നു.

Advertisement