കൊച്ചി: എറണാകുളം പറവൂരിനടുത്ത് വരാപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. പെണ്‍കുട്ടിയുടെ കാമുകനായ 23കാരനെ പോലീസ് തിരയുന്നു.
കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് പറയുന്നത്.
ഒരാഴ്ച മുമ്പ് വീട്ടിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടര്‍ന്ന് ശിശുഭവനിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ച് വെയ്ക്കുകയായിരുന്നു. വയറുവേദനയും ചര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പല പ്രാവശ്യം അടുത്തുളള ഹോമിയോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ പോലീസ് കേസെടുത്തു.
അയല്‍വാസിയായ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും കുഞ്ഞും ഇപ്പോല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.