‘സോമന്റെ കൃതാവിന് ഓണ്‍ലൈന്‍ മീഡിയയുടെ പിന്തുണയുണ്ട്; കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാം’: വിനയ് ഫോര്‍ട്ട്

98

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരില്‍ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോര്‍ട്ട്.

തുടര്‍ന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും വിനയ് ഫോര്‍ട് തിളങ്ങി. വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ വേഗം തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ വിനയ് ഫോര്‍ട്ടിന് കഴിഞ്ഞു.

Advertisements

ഋതുവിന് ശേഷം അഭിനയിച്ച സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോര്‍ട്ട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം ഒത്തിരി സിനിമകളാണ് താരത്തെ തേടിയെത്തിയത്. അഭിനയ പ്രാധാന്യമുള്ള ചെറുതും വലുതുമായ വേഷങ്ങളില്‍ വിനയ് ഫോര്‍ട്ട് എത്താറുണ്ട്. നായകനായും സഹനടനായും താരം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കാറുള്ളത്.

ALSO READ- ‘മോഹന്‍ലാല്‍ ഫാനിന് കോരിത്തരിക്കാന്‍ മാത്രമുള്ള കാര്യമേ ജയിലറിലുള്ളൂ;നല്ല സിനിമ വീണ്ടും നമുക്കൊരു രോമാഞ്ചം തരണം’; അഭിപ്രായം വൈറല്‍

ഇപ്പോഴിതാ താരം തന്റെ പുതിയ ചിത്രമായ സോമന്റെ കൃതാവ് പ്രമോഷന്റെ തിരക്കിലാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഓണ്‍ലൈന്‍ മീഡിയ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ട് വരാന്‍ സഹായിക്കുന്നത് ഓണ്‍ലൈന്‍ മീഡിയയാണ് എന്നും വിനയ് ഫോര്‍ട്ട് പറയുന്നു. ആദ്യ ഷോ കാണാന്‍ തിയേറ്ററിലേക്ക് എത്തിയതായിരുന്നു താരം.

തന്റെ പുതിയ ചിത്രമായ സോമന്റെ കൃതാവിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഓണ്‍ലൈന്‍ മീഡിയ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ട് വരാന്‍ ഇവര്‍ സഹായിക്കുന്നുണ്ടെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ആദ്യ ഷോ കാണാന്‍ തിയേറ്ററിലേക്ക് എത്തിയപ്പോഴാണ് താരത്തിന്റെ ഈ പ്രതികരണം.

ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഈ ഓണ്‍ലൈന്‍ മീഡിയയുടെ സാനിധ്യം വലുതാണ്. ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ ഈ ഓണ്‍ലൈന്‍ മീഡിയയുടെ സപ്പോര്‍ട്ട് കിട്ടിയത് സോമന്റെ കൃതാവിനാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
ALSO READ-‘എനിക്ക് നീ മാത്രം മതി മറ്റൊന്നും വേണ്ട; എന്റെ ആദ്യത്തെ മകളാണ് നീ’; അഭിരാമിയെ ചേര്‍ത്ത് പിടിച്ച് ആശംസകളോടെ അമൃത സുരേഷ്
സിനിമയുടെ റിവ്യൂവിനെതിരെയുള്ള ഹൈക്കോടതിയിലെ കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍ റിവ്യൂ ചെയ്യുന്നത് നല്ലതാണെന്നും അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് എന്നാല്‍ അത് മറ്റൊരാളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ ആവരുതെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു.

സിനിമയ്ക്ക് റിവ്യൂ ചെയ്യാന്‍ എല്ലാവര്‍ക്കും റൈറ്റ്‌സ് ഉണ്ട്. നിങ്ങള്‍ പൈസ കൊടുത്ത് സിനിമ കാണുമ്പോള്‍ നല്ലതാണോ മോശമാണോ എന്ന് പറയാനുള്ള റൈറ്റ് നിങ്ങള്‍ക്കുണ്ട്. പക്ഷേ ഈ റിവ്യൂ എന്ന പേരില്‍ ബോഡി ഷെയ്മിങ് ചെയ്യുക, വ്യക്തിഹത്യ ചെയ്യുക അല്ലെങ്കില്‍ വേറെ ഒരാളെ ഹേര്‍ട്ട് ചെയ്യുന്നതിനോട് മാത്രമേ വിയോജിപ്പുള്ളൂവെന്നാണ് താരത്തിന്റെ അഭിപ്രായം.

നമ്മള്‍ ചെയ്യുന്ന സിനിമകള്‍ എല്ലാം നല്ലതാണെന്ന് പറയുന്നില്ല. സിനിമകള്‍ നല്ലതും ചീത്തയും ഒക്കെയുണ്ട്. നിങ്ങള്‍ എല്ലാവര്‍ക്കും സിനിമയെ കുറിച്ച് റിവ്യൂ പറയാനുള്ള എല്ലാ റൈറ്റ്സും ഉണ്ട്. എല്ലാ മനുഷ്യരും കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കിയിട്ട് തന്നെയാണ് പടം കാണുന്നത്. ഈ രീതിയില്‍ റിവ്യൂ ചെയ്യുന്നത് ഒന്നോ രണ്ടോ പേരാണ്. അതുകൊണ്ട് ഒരിക്കലും ജനറലൈസ് ചെയ്യരുതെന്നും അദ്ദേഹം വിശദീകരിച്ചു.

സോമന്റെ കൃതാവ് രോഹിത് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിനയ് ഫോര്‍ട്ടിന് പുറമെ ഫറ ഷിബിലയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ ആറിനാണ് ചിത്രം റിലീസായത്.

Advertisement