മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കായി വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനാണ് താരത്തിന്റെ തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം.
ഇതിനിടെ, പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരുന്നു. മലൈക്കോട്ടൈ വാലിബന്റെ സംവിധായകന് ലിയോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിലാണ് നേരത്തെ മോഹന്‍ലാല്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. ലോകവ്യാപകമായി അന്നേദിവസമാണ് ചിത്രത്തിന്റെ റിലീസ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഗ്ലിമ്സ് വീഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനെ കുറിച്ച് ടിനു പാപ്പച്ചന് പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. എല്ലാ സീനിലും അടി പ്രതീക്ഷിച്ചുകൊണ്ട് ഒരിക്കലും മലൈക്കോട്ടൈ വാലിബന്റെ ടിക്കറ്റെടുക്കരുത് എന്നായിരുന്നു ടിനു പാപ്പച്ചന് പറഞ്ഞത്.
ഈ ചിത്രം ഒരു ആക്ഷന്‍ ചിത്രമായി കണ്ട് അമിത പ്രതീക്ഷകള്‍ വെക്കരുത്. ഒരു ഇമോഷണല്‍ ഡ്രാമയാണ് വാലിബനെന്നും എന്നാല്‍ ആക്ഷന്‍ രംഗങ്ങളും ഇതിലുണ്ടെന്നും മലൈക്കോട്ടൈ വാലിബന്റെ സഹസംവിധായകന് കൂടിയായ ടിനു പാപ്പച്ചന് പറഞ്ഞു.