കണ്ണൂരില്‍ യൂണിഫോമിന്റെ അളവെടുക്കാന്‍ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച തയ്യല്‍കടക്കാരനായ യുവാവ് അറസ്റ്റില്‍

53

കണ്ണൂര്‍: യൂണിഫോമിന്റെ അളവെടുക്കാന്‍ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടെയ്ലര്‍ ആയ യുവാവ് അറസ്റ്റില്‍.കണ്ണൂര്‍ തളിപറമ്പില്‍ല്‍ തയ്യല്‍ക്കട നടത്തുന്ന അബ്ദുല്‍ ലത്തീഫിനെയാണ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിഫോം തയ്ക്കാന്‍ അബ്ദുല്‍ ലത്തീഫിന്റെ തളിപ്പറമ്ബിലുള്ള ഫോര്‍ സ്റ്റാര്‍ എന്ന തയ്യല്‍ക്കടയെ സമീപിച്ചിരുന്നു.ആദ്യം എടുത്ത അളവ് ശരിയായില്ലെന്ന് പറഞ്ഞാണ് വീണ്ടും അളവെടുക്കാന്‍ പെണ്‍കുട്ടിയെ കടയിലേക്ക് വിളിപ്പിച്ചത്.

Advertisements

മാതാവിനൊപ്പമാണ് പെണ്‍കുട്ടി കടയില്‍ എത്തിയത്. അളവെടുക്കുന്നതിനിടെ ടെയ്ലര്‍ പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു.അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി അളവെടുക്കുന്ന ടേപ്പ് തട്ടിത്തെറിപ്പിക്കുകയും നിലവിളിക്കുകയും ചെയ്തു. ഇത് കേട്ട് കടയുടെ അകത്തു കയറിയ മാതാവ് ടൈലറെ പൊതിരെ തള്ളി.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.ഉടന്‍ സ്ഥലത്തെത്തിയ തളിപ്പറമ്ബ് സി ഐ കെ ജെ വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആദ്യ തവണ തന്നെ കൃത്യമായി അളവെടുത്തെങ്കിലും പെണ്‍കുട്ടിയെ പീഡിപ്പിക്കുക ലക്‌ഷ്യം വച്ചാണ് രണ്ടാമതും വിളിച്ചു വരുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം

Advertisement