സിനിമാ സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് . മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു.
വര്‍ഷങ്ങളായി ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിറസാന്നിധ്യമായി നില്‍ക്കുകയാണ് ദേവി . സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങള്‍ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്.
also read
ഈ സിനിമ ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് ആണെന്ന് പറഞ്ഞപ്പോഴാണ് അമ്മ അഭിനയിക്കാന്‍ സമ്മതിച്ചത്; നല്ല കല്യാണമൊന്നും വരില്ലെന്ന ആശങ്കയായിരുന്നു അമ്മയ്ക്ക്: നടി ടെസ
ഇപ്പോള്‍ ദേവി ചന്ദന പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പരയാണ് ഭാവന. സീരിയലില്‍ ഇപ്പോള്‍ വിവാഹ ആഘോഷമാണ്. ഇതിന്റെ വീഡിയോ ദേവി ചന്ദന പങ്കിട്ടു. വിവാഹത്തിന് വേണ്ടി താന്‍ ഒരുങ്ങുന്നതിന്റെ പ്രിപ്പറേഷന്‍ ആണ് താരം കാണിക്കുന്നത്.
ഇതില്‍ അഞ്ചോ ആറോ ദിവസത്തെ വിവാഹ ആഘോഷമാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് പല സീനുകള്‍ ഉണ്ടാവും. ഇതിനായി നല്ല വസ്ത്രങ്ങളും വേണം. ഇത്തവണ ആടി സെയിലിനു അത്യാവശ്യം സാരികള്‍ പര്‍ച്ചേസ് ചെയ്തിരുന്നുവെന്ന് ദേവി ചന്ദന പറഞ്ഞു.
എന്നാല്‍ താന്‍ അനുജന്റെയോ എന്റെയോ വിവാഹത്തിന് പോലും ഇത്രയും വിലയുടെ സാരികള്‍ വാങ്ങിയിട്ടില്ലെന്നും നടി പറയുന്നു. ജീവിതത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും വിലയുള്ള സാരികള്‍ പര്‍ച്ചേസ് ചെയ്യുന്നത്. ഇരുപത്തിയെട്ടായിരം രൂപയുടെ സാരിയാണ് ഞാന്‍ ഉടുക്കാന്‍ പോകുന്നത്. സെയില്‍ ആയതുകൊണ്ടുതന്നെ ചെറിയ ഒരു ഡിസ്കൗണ്ട് കിട്ടി. പതിനായിരം രൂപയുടെ ഒരു സാരിയും ഞാന്‍ പര്‍ച്ചേസ് ചെയ്തിട്ടുണ്ട് നടി പറഞ്ഞു.