മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് പേളി മാണി. അവതാരകയായും നടിയായുമെല്ലാം എത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച താരമാണ് പേളി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ നിലക്കും ഇന്നും ആരാധകര്‍ ഏറെയാണ്.
പേളിയെ പോലെ തന്നെ സഹോദരിയുടെ വിശേഷങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സഹോദരി റേച്ചല്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. റേച്ചലിന്റെ ബേബി ഷവറൊക്കെ പേളിയും സുഹൃത്തുക്കളുമെല്ലാം ആഘോഷമാക്കിയിരുന്നു.
പേളിയെ പോലെ തന്നെ റേച്ചലും സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം റേച്ചല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. നേരത്തേ തന്റെ രണ്ടാമത്തെ കുഞ്ഞുവാവയെത്തിയ സന്തോഷം റേച്ചല്‍ അറിയിച്ചിരുന്നു. കയ് റൂബന്‍ ബിജോയ് എന്നാണ് രണ്ടാമത്തെ കുഞ്ഞിന്റെ പേര്. റെയ്ന്‍ എന്നാണ് മൂത്തമകന്റെ പേര്.
ഇപ്പോഴിതാ റേച്ചല്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നത്. ഭര്‍ത്താവ് റൂബനെ കുറിച്ചും മക്കളെ കുറിച്ചുമായിരുന്നു റേച്ചലിന്റെ പോസ്റ്റ്. മൂത്തമകന് ഒരു വയസ്സാവുന്നതിന് മുമ്പേ രണ്ടാമത്തെയാള്‍ വരുന്നവെന്നറിഞ്ഞപ്പോള് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ റൂബന്‍ തന്നെ ഒന്നും അറിയിക്കാതെ നോക്കിയെന്നും എല്ലാം മാനേജ് ചെയ്തുവെന്നും റേച്ചല്‍ പറയുന്നു.
പ്രഗ്നന്റായപ്പോള്‍ പുറത്തൊക്കെ പോയിരുന്നു. ഇപ്പോള്‍ താന്‍ അമ്മ ജീവിതം ആസ്വദിക്കുകയാണെന്നും റെയിനും കയും താനുമെന്നും ജീവിതം ഇത്ര പെട്ടെന്ന് മാറി മറിയുമെന്ന് കരുതിയില്ലെന്നും വേണ്ടതെല്ലാം തന്ന് റൂബന്‍ തനിക്കൊപ്പമുണ്ടെന്നും റേച്ചല്‍ പറഞ്ഞു.