മലയാളത്തിലടക്കം ഏറെ ആരാധകരുള്ള നടിയാണ് നയന്‍താര. മലയാള സിനിമയിലൂടെ കടന്നുവന്ന നടി പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിലാണ് സ്ഥാനം ഉറപ്പിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് നയന്‍. ഇതിനോടകം നിരവധി സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നയന്‍.
സിനിമയില്‍ ഷാരൂഖാന്റെ നായികയായിട്ടാണ് നയന്‍താര എത്തിയത്. ചിത്രത്തിലെ പാട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ജവാന്‍ എന്ന അരങ്ങേറ്റ ചിത്രം വിജയമായി മാറിയതോടെ ബോളിവുഡില്‍ സൂപ്പര്‍ നായികയായി എന്‍ട്രി നടത്തിയിരിക്കുകയാണ് നടി. ജവാന്റെ വിജയത്തില്‍ സന്തോഷത്തിലാണ് നയന്‍താര.
എന്നാല്‍ സിനിമയില്‍ നായികയായിരുന്നിട്ടും അര്‍ഹിക്കുന്ന പ്രാധാന്യം നയന്‍താരക്ക് ലഭിച്ചില്ലെന്നും, അതിനേക്കാള്‍ പ്രാധാന്യം ലഭിച്ചത് അതിഥി വേഷത്തില്‍ എത്തിയ ദീപിക പദുക്കോണിന് ആണെന്നും ഇതില്‍ നയന്‍താര കലിപ്പിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത എത്രത്തോളം സത്യമാണ് എന്നത് വ്യക്തമല്ല. എന്തായാലും വിവാഹശേഷം ഒരു ഇടവേള എടുത്ത നയന്‍താര വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.
സിനിമ കഴിഞ്ഞാല്‍ പിന്നെ കുടുംബത്തിനൊപ്പം തന്നെയാണ് നയന്‍താര. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും മക്കള്‍ ഉലകിനും ഉയിരുനുമൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കാനാണ് താരത്തിന് ഏറെയിഷ്ടം. വിഘ്‌നേഷും സിനിമയുടെ തിരക്കിലാണ്.
ഇരുവരും സോഷ്യല്‍മീഡിയയിലും സജീവമാണ്. പ്രണയം ആരംഭിച്ച് ഏറെ വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും കടുത്തപ്രണയത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് വിഘ്നേഷും നയന്‍സും.