തങ്ങള്‍ക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഗംഭീരമാക്കാന്‍ ഓരോ അഭിനേതാക്കളും നന്നായി കഷ്ടപ്പെടുന്നുണ്ട്, ശാരീരികമായും മാനസികമായും അവര്‍ തയ്യാറെടുപ്പ് നടത്തും. അത്തരത്തിലുള്ള എത്രയോ താരങ്ങളെ നമ്മള്‍ കണ്ടതാണ്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ സിനിമയിലെ ഒരു കഥാപാത്രം അത്തരത്തിലുള്ളത് തന്നെ. ചിത്രം ഭ്രമയുഗത്തിന്റെ ഫസ്റ്റ് പോസ്റ്ററില്‍ നിന്ന് ഇത് വ്യക്തമാണ്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഭ്രമയുഗം എന്ന ഹൊറര്‍ മൂഡിലുള്ള ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. നരപിടിച്ച താടിയും മുടിയുമായി ചിരിച്ചുകൊണ്ട് ഇരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കണ്ടത്. ഇപ്പോള്‍ സിനിമയെ കുറിച്ചും ലൊക്കേഷനിലെ ചില അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. സിനിമയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അര്‍ജുന്‍ അവതരിപ്പിക്കുന്നുണ്ട്.
സത്യം പറഞ്ഞാല്‍ ഈ സിനിമയില്‍ നായകന്‍ എന്ന പരിപാടിയില്ല. പ്രധാനമായി മൂന്നു കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മമ്മൂട്ടി ഞാന്‍ സിദ്ധാര്‍ത്ഥന്‍. മമ്മൂട്ടി നെഗറ്റീവ് റോള്‍ ആണെന്നാണ് ഓട്ടോമാറ്റിക്കായി സോഷ്യല്‍ മീഡിയയില്‍ വന്നത്. ലൊക്കേഷന്‍ പൊളിയായിരുന്നു. മമ്മൂക്ക ഈ വേഷത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും ഞെട്ടിപ്പോയി.
താരത്തിന്റെ ആ ലുക്ക് കണ്ട് ലൊക്കേഷനില്‍ എല്ലാവരും ശരിക്കും ഷോക്കായി അര്‍ജുന്‍ പറഞ്ഞു . അതേസമയം സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും താരം കൂട്ടി ചേര്‍ത്തു.
അതേസമയം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ‘ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പെട്ടന്ന് തന്നെ ഇത് വൈറല്‍ ആയി മാറുകയായിരുന്നു .നിരവധി കമെന്റുകളും ചര്‍ച്ചകളും ഈ ഫോട്ടോക്ക് പിന്നാലെ ഉണ്ടായി.