എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ, ഇംഗ്ലീഷില്‍ പ്രസംഗിച്ച് തേവര കോളേജിനെ കൈയ്യിലെടുത്ത് ജോണി ആന്റണി, നിര്‍ത്താതെ കൈയ്യടിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

254

മലയാളികള്‍ക്ക് ഏറെ കാലമായി അടുത്തറിയുന്ന ഒരു സിനിമാപ്രവര്‍ത്തകനാണ് ജോണി ആന്റണി. നടനും സംവിധായകനുമായ അദ്ദേഹം ഒത്തിരി ഹിറ്റ് സിനിമകളാണ് ഒരുക്കിയത്. ഇപ്പോഴിതാ ജോണി ആന്റണിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

Advertisements

തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ ഒരു പരിപാടിക്കിടെ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന ജോണി ആന്റണിയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് അസോസിയേഷന്റെ പരിപാടിക്ക് വന്നിട്ട് എങ്ങനെയാണ് മലയാളത്തില്‍ സംസാരിക്കുക എന്നുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ തുടങ്ങിയത്.

Also Read: രണ്ടുമക്കളുണ്ടെന്ന് കണ്ടാല്‍ പറയില്ലെന്ന് ആരാധകര്‍, ഈ പ്രായത്തിലും സുന്ദരിയാവാന്‍ കഴിഞ്ഞത് തന്റെയുള്ളിലെ ജീനിന്റെ ഗുണമാണെന്ന് മാളവിക, ഭര്‍ത്താവിനോട് തോന്നിയ ദേഷ്യത്തെ കുറിച്ചും തുറന്ന് പറഞ്ഞ് താരം

ഒരുനിമിഷം കിങ് സിനിമയിലെ ജോസഫ് അലക്‌സ് ആയി മാറിയ ജോണി ആന്റണി രണ്ട് മൂന്ന് വാചകങ്ങള്‍ ഇംഗ്ലീഷില്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുപോലെ കൈയ്യിലെടുക്കുകയും ചെയ്തു.

ജോണി ആന്റണിയുടെ ഇംഗ്ലീഷ് പ്രസംഗം കേട്ട് കുട്ടികള്‍ കൈയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നുണ്ട്, കുറച്ചുനേരം ഇംഗ്ലീഷില്‍ സംസാരിച്ച അദ്ദേഹം ഇത്രയേ എന്നെക്കൊണ്ട് പറ്റൂ എന്ന് പറഞ്ഞ് മലയാളത്തില്‍ തന്റെ ബാക്കി പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു.

Also Read: 50 കോടി ക്ലബ്ബില്‍ കയറി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്, അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍

താന്‍ പഠനത്തില്‍ പിറകിലായിരുന്നു. പത്താംക്ലാസ്സില്‍ 308 മാര്‍ക്കാണ് ലഭിച്ചതെന്നും തനിക്ക് ഏറ്റവും കുറവ് മാര്‍ക്ക് ഇംഗ്ലീഷിനായിരുന്നുവെന്നും പ്രീഡിഗ്രിക്ക് ഇംഗ്ലീഷിന് തോറ്റപ്പോള്‍ വീണ്ടും എഴുതിയെടുക്കാന്‍ തയ്യാറാവാതെ താന്‍ സിനിമക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും നമ്മള്‍ എത്ര വലിയ നിലയില്‍ എത്തിയാലും മാതാപിതാക്കളെയും പഠിപ്പിച്ച അധ്യാപകരെയും മറക്കരുതെന്നും ജോണി ആന്റണി പറഞ്ഞു.

Advertisement