ബിബിൻ ജോർജ് ഇനി ദുൽഖറിന്റെ വില്ലൻ

10

തിയറ്ററുകളിൽ തകർത്തോടുന്ന ‘ഒരു പഴയ ബോംബ് കഥ’യിലെ നായകൻ ബിബിൻ ജോർജ്, ദുൽഖർ സൽമാന്റെ വില്ലനായി അഭിനയിക്കുന്നു. ബിബിനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് എഴുതി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘അഡാർ പ്രണയകഥ’യിലാണ് ബിബിന്റെ വില്ലൻ വേഷം. ന്യൂസ് 18 കേരളത്തിലെ ലല്ലു സ്പീക്കിംഗിലാണ് ബിബിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

സൂപ്പർ ഹിറ്റുകളായിരുന്ന അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ബിബിനും വിഷ്ണുവും അഡാർ പ്രണയകഥ പറയുന്നത്. കോമഡി ട്രാക്കിൽ പറയുന്ന ചിത്രത്തിൽ ദുൽഖറിന്റെ കഥാപാത്രം അദ്ദേഹം ഇതു വരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ബിബിൻ ജോർജ് പറയുന്നത്. അതു കൊണ്ടു തന്നെ ദുൽഖർ ആരാധകർ വലിയ പ്രതീക്ഷയിലുമാണ്.

ബിബിൻ നായകനായ ഒരു പഴയ ബോംബ് കഥ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ശാരീരികമായ പരിമിതികളെ അതി ജീവിച്ച് ഉശിരൻ പ്രകടനമാണ് ബിബിൻ ജോർജ് കാഴ്ച്ച വയ്ക്കുന്നത്. നേരത്തേ റോൾ മോഡൽസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ വില്ലനായി ബിബിൻ തിളങ്ങിയിരുന്നു.

Advertisement