ഞാന്‍ ഇതുവരെ ആരോടും ദേഷ്യപ്പെട്ടിട്ടില്ല; തന്റെ സ്വഭാവത്തെക്കുറിച്ച് മഹിമ നമ്പ്യാര്‍

59

ഈ അടുത്ത് ഹിറ്റായ സിനിമയാണ് ആര്‍ഡിഎക്‌സ്. സിനിമ വലിയ വിജയമാണ് നേടിയത്. നടി മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴ് സിനിമയിലാണ് മഹിമ കൂടുതലും അഭിനയിച്ചത്. എങ്കിലും താരം മലയാളത്തില്‍ ഒരു കഥാപാത്രത്തെ സ്വീകരിച്ചപ്പോള്‍ ആ ചിത്രം തന്നെ ഹിറ്റ് ആവുകയായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് മഹിമ. ഇതിനിടെ തന്റെ വിശേഷങ്ങള്‍ നടി പങ്കുവെച്ചു.

Advertisements

തന്റെ സ്വഭാവത്തെക്കുറിച്ചും രീതികളെക്കുറിച്ചും ആണ് താരം സംസാരിച്ചത്. ഒരു നടിയായാല്‍ ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ പാടില്ല എന്നുണ്ട് , എല്ലാ വിഷയങ്ങളിലും പ്രതികരിക്കരുത് വയസ്സ് പറയരുത് എന്നാല്‍ എനിക്ക് അതിനോട് യോജിപ്പില്ലെന്ന് താരം പറഞ്ഞു. ഞാന്‍ എല്ലാം പറയുമെന്നും സത്യസന്ധമായി നടി പറഞ്ഞു. വളരെ സത്യസന്ധമായി പെരുമാറാന്‍ ആണ് എനിക്കിഷ്ടം.

മറച്ചുവെച്ച് സംസാരിക്കാന്‍ എനിക്ക് അറിയില്ല. യഥാര്‍ത്ഥ ജീവിതത്തിലും അഭിനയിക്കുകയാണോ , ഇത്രയ്ക്കും നിഷ്‌കളങ്കത അഭിനയിക്കണോ എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുണ്ട്. പക്ഷേ ശരിക്കും ഞാന്‍ ഇങ്ങനെ തന്നെയാണ് . എന്നെ അടുത്ത് അറിയുന്നവര്‍ക്ക് അത് അറിയാം. എനിക്ക് ജീവിതത്തില്‍ ദേഷ്യം വരില്ല. ദേഷ്യമേ എനിക്ക് വരാറേയില്ല.

എന്നെ ഒരുപാട് ശല്യപ്പെടുത്തുന്ന ആളുകളുണ്ടെങ്കില്‍ അവിടെനിന്ന് ഞാന്‍ മാറി നില്‍ക്കാറാണ് പതിവ്. അല്ലെങ്കില്‍ സൈലന്റ് ആയി നില്‍ക്കും , അല്ലാതെ ഉച്ചത്തില്‍ ശബ്ദം വെക്കുകയോ , ദേഷ്യപ്പെടുകയോ ചെയ്യാറില്ലെന്ന് മഹിമ പറഞ്ഞു. അതേസമയം താരത്തിന്റെ പുതിയ സിനിമയിലെ കഥാപാത്രം ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയിലെ ഡാന്‍സും അടിപൊളി തന്നെ.

also read
ഞാനൊരു ഹിന്ദിക്കാരിയാണെന്നായിരുന്നു വിചാരിച്ചത്, മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂക്ക ശരിക്കും ഞെട്ടി, അനുഭവം തുറന്നുപറഞ്ഞ് കാതറിന്‍ മരിയ

15ാം വയസ്സില്‍, മലയാള സിനിമയായ കാര്യസ്ഥന്‍ എന്ന സിനിമയില്‍ ദിലീപിന്റെ സഹോദരിയായി അഭിനയിച്ചു തുടക്കം കുറിച്ച മഹിമ , പിന്നീട് കൂടുതലും തമിഴ് ചിത്രത്തിലാണ് അഭിനയിച്ചത്. താരം ഒരു പരസ്യ മോഡലായി ജോലി ചെയ്യുകയായിരുന്നു, സംവിധായകന്‍ സാമി നടിയെ സിന്ധു സമവേലി (2010) എന്ന ചിത്രത്തിനായി കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അവള്‍ക്ക് ഓഫര്‍ നിരസിക്കേണ്ടി വന്നു.

 

Advertisement